Breaking News

പരപ്പ പഞ്ചായത്ത്: ആവശ്യത്തിന് വർഷങ്ങളുടെ പഴക്കം യാഥാർത്ഥ്യമായാൽ മലയോര വികസനത്തിന് ആക്കം കൂടും

പരപ്പ: (www.malayaramflash.com) മലയോരത്തെ പ്രധാന വാണിജ്യ കേന്ദ്രമായ പരപ്പ ആസ്ഥാനമായി പഞ്ചായത്ത് രൂപീകരിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കം. ഇടതു വലതു മുന്നണികളുടെ പിടിവാശിയാണ് പഞ്ചായത്ത് രൂപീകരണം വൈകുന്നതിനു കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. കിനാനൂർ കരിന്തളം, കോടോം ബേളൂർ, ബളാൽ പഞ്ചായത്തുകൾ വിഭജിച്ച് പുതിയ പഞ്ചായത്ത് രൂപീകരിക്കാനായിരുന്നു ആലോചനയുണ്ടായിരുന്നത്. വില്ലേജുകൾ അതിർത്തികളായി നിശ്ചയിച്ച് വിഭജനം നടത്താനാണ് ചർച്ചകൾ നടന്നിരുന്നത്. വി.എസ്,  ഉമ്മൻചാണ്ടി സർക്കാരുകളുടെ കാലത്ത് ഇതിനായുള്ള നടപടിക്രമങ്ങൾ സ്വീകരിച്ചിരുന്നു. എന്നാൽ വാർഡ് വിഭജനം സംബന്ധിച്ച കാര്യങ്ങൾ കോടതി കയറിയതോടെ തുടർനടപടികൾ അവസാനിച്ചു. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ഇടതുമുന്നണിയിലെ പ്രധാന കക്ഷികളായ സി.പി.എമ്മും സിപി.ഐയും വീണ്ടും മുന്നിട്ടിറങ്ങിയിരുന്നു. ഇതിനായുള്ള നിർദ്ദേശം സമർപ്പിക്കാൻ നിർദ്ദിഷ്ട പഞ്ചായത്തിന്റെ പരിധിയിൽ വരുന്ന സി.പി.എം ഏരിയാ സെക്രട്ടറിമാരും ലോക്കൽ സെക്രട്ടറിമാരും  അടങ്ങുന്ന സമിതിക്കും രൂപം നൽകിയിരുന്നു. എന്നാൽ പഞ്ചായത്തിന്റെ ആസ്ഥാനം സംബന്ധിച്ച തർക്കം പാർട്ടിക്ക് തലവേദനയായതോടെ നീക്കം ഉപേക്ഷിക്കുകയായിരുന്നു. മലയോര താലൂക്കും ബ്ലോക്ക് പഞ്ചായത്തും നിലവിൽ വന്നതോടെ പരപ്പ ആസ്ഥാനമായി പഞ്ചായത്തും രൂപീകരിക്കപ്പെട്ടാൽ മലയോരത്തെ വികസന പ്രവർത്തനങ്ങൾക്ക് ആക്കം കൂടുമെന്നാണ് നാട്ടുകാർ പറയുന്നത്. Malayoram Flash News Desk

No comments