Breaking News

മലയോരത്ത് വിവിധ പാർട്ടികളിൽ നിന്നും കൂട്ടരാജി: സി.പി.ഐ.എമ്മിലേക്ക് വരുന്നവർക്ക് 5ന് രാജപുരത്ത് സ്വീകരണം


രാജപുരം: സിപിഐ എം പനത്തടി ഏരിയ കമ്മിറ്റിയുടെ പരിധിയിൽ നിന്നും വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നും രാജി വെച്ച് സിപിഐ എമ്മിൽ ചേർന്നവർക്ക് 5ന് രാജപുരത്ത് വെച്ച് സ്വീകരണം നൽകുമെന്ന് സിപിഐ എം ഏരിയ ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. വൈകിട്ട് 4 മണിക്ക് നടക്കുന്ന സ്വീകരണ പരിപാടി പാർട്ടി കേന്ദ്ര കമ്മിറ്റി അംഗവും, സംസ്ഥാന എൽഡിഎഫ് കൺവീനറുമായ ഇ പി ജയരാജൻ ഉദ്ഘാടനം ചെയ്യും. പനത്തടി,കള്ളാർ, കോടോം ബേളൂർ പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിൽ നിന്നും നൂറിലധികം ആളുകളാണ് കോൺഗ്രസ്, ബിജെപി പാർട്ടികളിൽ നിന്നും രാജി വെച്ചു വരുന്നത്. കോൺഗ്രസിൻ്റെയും, ബിജെപിയുടെയും വിവിധ തലത്തിൽ പ്രവർത്തിച്ചു വന്ന ഭാരവാഹികൾ ഉൾപ്പെടെയാണ് സി.പി.ഐ.എമ്മിലേക്ക് വരാൻ തയ്യാറായിട്ടുണ്ട്. ഇതോടെ അടുത്തു തന്നെ ഇനിയും കൂടുതൽ ആളുകൾ കോൺഗ്രസിൽ നിന്നും, ബിജെപിയിൽ നിന്നും രാജി വെച്ച് വരാനുള്ള സന്നദ്ധത അറിയിച്ചതായി സി.പി.എം നേതാക്കൾ പറഞ്ഞു. അവരുമായി ചർച്ച നടത്തി വരുന്നു അടുത്ത ഘട്ടത്തിൽ അവരെ കൂടി സ്വീകരിക്കുന്നതിന് പരിപാടി സംഘടിപ്പിക്കുമെന്നും നേതൃത്വം അറിയിച്ചു. വാർത്ത സമ്മേളനത്തിൽ ജില്ലാ കമ്മിറ്റി അംഗം എം വി കൃഷ്ണൻ,ഏരിയ സെക്രട്ടറി ഒക്ലാവ് കൃഷ്ണൻ , പി ദാമോദരൻ, എം സി മാധവൻ,എ കെ രാജേന്ദ്രൻ എന്നിവർ പങ്കെടുത്തു.

No comments