എടത്തോട് കോളിയാറിൽ ഇലക്ട്രിക്ക് പോസ്റ്റ് കയറ്റി വന്ന തൊട്ടിജീപ്പ് മറിഞ്ഞ് ഒരാൾ മരിച്ചു
വെള്ളരിക്കുണ്ട് ഇടത്തോട് കോളിയാറില്‍ പിക്കപ്പ് ജീപ്പ് മറിഞ്ഞ് ഒരാള്‍ മരിച്ചു. നാലുപേര്‍ക്ക് പരിക്ക്. വൈദ്യുതി പോസ്റ്റുകള്‍ കയറ്റി പോവുകയായിരുന്ന പിക്കപ്പാണ് വ്യാഴാഴ്ച്ച രാവിലെ അപകടത്തില്‍പ്പെട്ടത്. ഇതര സംസ്ഥാന തൊഴിലാളിയായ ബബ്‌ലുവാണ് മരിച്ചത്. ബുധനാഴ്ച്ച വൈകിട്ടുണ്ടായ ശക്തമായ കാറ്റിലും മഴയിലും താറുമാറായ വൈദ്യുതിബന്ധം പുനസ്ഥാപിക്കാനായി പോസ്റ്റ് കൊണ്ടുപോകുന്നതിനിടെയായിരുന്നു അപകടം. പരിക്കേറ്റവരെ കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
No comments