Breaking News

'നാളികേര വില തകർച്ച പരിഹരിക്കാൻ അടിയന്തിരമായി പച്ചതേങ്ങാ സംഭരണം ആരംഭിക്കണം': കിനാനൂർ കരിന്തളം മണ്ഡലം കർഷക കോൺഗ്രസ്


കരിന്തളം: നാളികേര വില തകർച്ചയിൽ നിന്ന് കർഷകരെ രക്ഷിക്കുന്നതിനായ് പച്ച തേങ്ങ സംഭരണം ഉടൽ ആരംഭിക്കണമെന്നും കാട്ടുപന്നികളെ ക്ഷുദ്രജീവിയായ് പ്രഖ്യാപിക്കണമെന്നും കിനാനൂർ കരിന്തളം കർഷക കോൺഗ്രസ് ആവശ്യപ്പെട്ടു. ക കൃഷികൾക്ക് ഭീഷണിയായ് കാട്ടുപന്നികൾ കൂട്ടത്തോടെ കൃഷിയിടങ്ങളിലേക്ക് ഇറങ്ങി നശിപ്പിക്കുന്നതിനാൽ കർഷകർ കപ്പ, ചേന, ചേമ്പ്, പച്ചക്കറി കൃഷി തുടങ്ങിയവയിൽ നിന്ന് പിന്നോട്ട് പോകുന്ന സാഹചര്യത്തിൽ കാട്ടുപന്നിയെ ക്ഷുദ്രജീവിയായ് പ്രഖ്യാപിച്ച് കർഷകർക്ക് സംരക്ഷണമൊരുക്കണമെന്ന് കിനാനൂർ കരിന്തളം മണ്ഡലം കർഷക കോൺഗ്രസ് ആവശ്യപ്പെട്ടു. കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രാജു കട്ടക്കയം ഉദ്ഘാടനം ചെയ്തു. കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് നോമ്പിൽ മാത്യു അദ്ധ്യക്ഷത വഹിച്ചു.ഉമേശൻ വേളൂർ, സി വി ഭാവനൻ, സി വി ബാലകൃഷ്ണൻ, തുടങ്ങിയവർ സംസാരിച്ചു.

No comments