Breaking News

മലയോര ഹൈവേയിലെ ദുരിതയാത്ര കോൺഗ്രസിന്റെ കിഫ്‌ബി ഓഫീസ് മാർച്ച്‌ 27 ന്


വെള്ളരിക്കുണ്ട് : പൊട്ടി പൊളിഞ്ഞു കുണ്ടും കുഴിയും നിറഞ്ഞ മലയോര ഹൈവേയിലെ റോഡുകളിൽ അപകടങ്ങൾ തുടർക്കഥആവുമ്പോഴും നിസംഗതപാലിക്കുന്ന അധികൃതരുടെ നടപടിയിൽ പ്രധിഷേധിച്ചുകൊണ്ട് 27 ന് ബളാൽ  വെസ്റ്റ് എളേരി.. ഈസ്റ്റ് എളേരി മണ്ഡലം  കോൺഗ്രസ്സ് കമ്മറ്റികളുടെ നേതൃത്വത്തിൽ  കാഞ്ഞങ്ങാട് കിഫ്‌ബി ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തും.

 നൂറ് കണക്കിന് കോൺഗ്രസ്സ് പ്രവർത്തകർ പ്രതിഷേധ മാർച്ചിൽ പങ്കെടുക്കുമെന്ന് ബളാൽ പഞ്ചായത്ത്‌ പ്രസിഡന്റ് രാജു കട്ടക്കയം അറിയിച്ചു.

രാവിലെ പത്തു മണിക്ക് കാഞ്ഞങ്ങാട് മാന്തോപ്പ് മൈതാനത്തുനിന്നും പ്രകടനമായിട്ടാണ് കോൺഗ്രസ്സ് പ്രവർത്തകർ കിഫ്‌ബി ഓഫീസിന് മുന്നിൽ എത്തുകയെന്നും അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ സമരത്തിന്റെ ആദ്യ പടിയായിരിക്കും ഇതെന്നും വരും നാളുകളിൽ മലയോര ഹൈവേ ഉപരോധിച്ചു കൊണ്ടുള്ള പ്രക്ഷോഭ പരിപാടികൾക്ക് കോൺഗ്രസ്സ് പാർട്ടി നേതൃത്വം നൽകുമെന്നും ഊരാളുങ്കൽ സോസൈറ്റി യുടെ കള്ളകളികൾ വെളിച്ചത്തു കൊണ്ട് വരുമെന്നും രാജു കട്ടക്കയം പറഞ്ഞു.

ധർണ്ണ ഡി. സി. സി. പ്രസിഡന്റ് പി. കെ. ഫൈസൽ ഉത്ഘാടനം ചെയ്യും.. പ്രമുഖ കോൺഗ്രസ്സ് നേതാക്കൾ പങ്കെടുക്കും.






No comments