Breaking News

പയ്യന്നൂർ - ചെറുപുഴ - ബംഗളുരു കെ - സ്വിഫ്റ്റ് ഡീലക്സ് സർവീസ് ആരംഭിച്ചു


 ദീർഘദൂര യാത്രക്കാരുടെ യാത്രാ സൗകര്യം മെച്ചപ്പെടുത്തുന്നതിൻ്റെ ഭാഗമായി കേരള സർക്കാർ ആവിഷ്കരിച്ച നൂതന പദ്ധതിയാണ് കെഎസ്ആർടിസി- സ്വിഫ്റ്റ് സർവ്വീസുകൾ. വര്‍ഷങ്ങള്‍ പഴക്കമുള്ള പയ്യന്നൂര്‍ - ചെറുപുഴ - ബംഗളുരു സൂപ്പര്‍ എക്സ്പ്രസ് സർവീസ് കൂടുതൽ മെച്ചപ്പെട്ട സൗകര്യത്തോടു കൂടി യാത്രക്കാർക്കായി സ്വിഫ്റ്റ് ഡീലക്സ് സർവ്വീസിലൂടെ ആരംഭിച്ചിരിക്കുന്നത്. 544 രൂപയാണ് ചെറുപുഴ - ബംഗളുരു വരെയുള്ള പുതിയ ടിക്കറ്റ് ചാര്‍ജ്.


പയ്യന്നൂരില്‍ നിന്ന് വെെകിട്ട് 6 മണിക്ക് തിരിച്ച് 6.45ന് ചെറുപുഴ വഴി പുലര്‍ച്ചെ 03: 30ന് ബംഗളുരുവില്‍ എത്തിച്ചേരുകയും ബംഗളുരുവില്‍ നിന്ന് വെെകിട്ട് 8 മണിക്ക്  പുറപ്പെട്ട് പുലര്‍ച്ചെ 5 മണിക്ക് ചെറുപുഴ വഴി  രാവിലെ 5.45ന് പയ്യന്നൂരില്‍ എത്തിച്ചേരുന്ന വിധത്തിലാണ് സർവ്വീസ് ക്രീമീകരിച്ചിരിക്കുന്നത്.


കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് സർവീസുകളുടെ ടിക്കറ്റുകൾ മുൻകൂട്ടി ബുക്കു ചെയ്യുന്നതിനും സൗകര്യമുണ്ട്. www. online. keralartc. com എന്ന വെബ് സൈറ്റിലൂടെയും “Ente KSRTC” എന്ന മൊബൈൽ ആപ്പിലൂടെയും ടിക്കറ്റുകൾ മുൻകൂട്ടി റിസർവ്വ് ചെയ്യാവുന്നതാണ്.

കെ എസ് ആർ ടി സി സ്വിഫ്റ്റ് സർവ്വീസുകളുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക്: ഫോൺ: 0471-2465000. കെഎസ്ആർടിസി, കൺട്രോൾറൂം (24×7)മൊബൈൽ – 9447071021

No comments