Breaking News

മൂകാംബിക ട്രാവൽസിൻ്റെ കാരുണ്യയാത്രയ്ക്ക് സ്വീകരണം നൽകി ഗുരുപുരം ക്ഷേത്ര കമ്മിറ്റി


ഇരിയ : എസ് എം എ രോഗം ബാധിച്ച് 16 കോടി രൂപ മരുന്നിന് മാത്രം വേണ്ടിവരുന്ന ഷൊർണൂർ കൊളപ്പുള്ളിയിലെ ഗൗരീലക്ഷ്മിക്കു വേണ്ടി  60-ാം കാരുണ്യ യാത്ര നടത്തുന്ന മൂകാംബിക ട്രാവൽസിന് ഗുരുപുരം ശ്രീ മഹാവിഷ്ണു ക്ഷേത്ര കമ്മിറ്റിയും ഉത്സവാഘോഷ കമ്മിറ്റിയും ചേർന്ന് സ്വീകരണം നൽകി.ക്ഷേത്രത്തിൻ്റെ കാരുണ്യ വിഹിതവും സമർപ്പിച്ചു.

ക്ഷേത്രഭരണസമിതി സെക്രട്ടറി ഉപേന്ദ്രൻ ഗുരുപുരം,ആഘോഷകമ്മിറ്റി കൺവീനർ ഗംഗാധരൻ തോട്ടിനട്ടു ഖജാൻജി ശ്യാം ലാലൂർ , പ്രിയേഷ്,അശോകൻ,മാതൃസമിതി അംഗങ്ങൾ. നാട്ടുകാർ തുടങ്ങിയവരുടെ സഹകരണത്തോടെയാണ് സ്വീകരണമൊരുക്കിയത്

No comments