Breaking News

'തൂഫാൻ' കാറ്റ് ആഞ്ഞ് വീശി: മലയോരത്ത് അപ്രതീക്ഷിതമായി ഉണ്ടായ കാറ്റിലും മഴയിലും വ്യാപക കൃഷിനാശം


പരപ്പ: ആഞ്ഞടിച്ച തൂഫാൻ കാറ്റിൽ പരപ്പയിലും ബളാൽ പഞ്ചായത്തിലും വ്യാപക കൃഷിനാശം. പുന്നക്കുന്ന്, പാത്തിക്കര, കനകപ്പള്ളി എന്നിവിടങ്ങളിൽ, വാഴ റബ്ബർ എന്നീ കാർഷിക വിളകൾ നിലംപൊത്തി. ഇലക്ട്രിക് പോസ്റ്റുകളും മരങ്ങളും നിലംപൊത്തി. ഉച്ചവരെ വൈദ്യുതി തടസമുണ്ടായി. പരപ്പ പരിസര പ്രദേശങ്ങളിലെ പന്നിത്തടം, വടക്കാംകുന്ന്, കാരാട്ട്, കുപ്പമാട്, വീട്ടിയോടി പ്രദേശങ്ങളിലും കാറ്റിനെ തുടർന്ന് കനത്ത നഷ്ടമുണ്ടായി.

പന്നിത്തടത്ത് മൂന്ന്  കാരാട്ട്, തോടംചാൽ, ആവുള്ളക്കോട്, കുപ്പമാട് പ്രദേശങ്ങളിൽ ഒന്ന് വീതം വൈദ്യുതി തൂണുകൾ പൊട്ടി വീണ് മാർഗതടസ്സം ഉണ്ടായിരിക്കുന്നു. പന്നിത്തടത്ത് തടത്തിൽ ഫിലിപ്പിന്റെ വീടിന് മുകളിലേക്ക് തേക്ക് മരം കടപുഴകി വീണ് വീടിന് ക്ഷതമുണ്ടായിട്ടുണ്ട്.

  എല്ലായിടങ്ങളിലും റബ്ബർ മരങ്ങൾ പൊട്ടി വീണാണ് കൂടുതൽ നാശം ഉണ്ടായിരിക്കുന്നത്.   കാരാട്ട് സുധീഷിന്റെ വീട്ടുവളപ്പിൽ തെങ്ങ്, കവുങ്ങ് എന്നിവ കടപുഴകി വീണു. കാരാട്ട് സജീവൻ, ഷെറിൻ, ജീൻസ് തോമസ്, മുഹമ്മദ് എന്നിവരുടെ റബ്ബർ മരങ്ങളാണ് കൊമ്പ് പൊട്ടി വീണത്.

   പന്നിത്തടം വടക്കാം കുന്ന് പ്രദേശങ്ങളിലെ കാഞ്ഞിരത്തുങ്കൽ വത്സമ്മ, ഷൈജു, ദേവകുമാർ മേക്കാട്ടില്ലം, കുഞ്ഞിരാമ പട്ടേരി, പി.വി.സുധാകരൻ, പടിയര തങ്കച്ചൻ,എം.ബി.രാഘവൻകാനക്കാട്ട് മോളി, പി.എം. ഓമന, എം.സി.സരോജിനി, രാമകൃഷ്ണൻ പുതിയോടൻ, പത്മകുമാരി നാവുതിയൻ വീട്, നരിക്കുഴി ത്രേസ്യാമ്മ, മുതിരക്കാലായിൽ ജോസഫ് എന്നിവരുടെ നൂറ് കണക്കിന് റബ്ബർ മരങ്ങളാണ് പൊട്ടി വീണത്.

    കുപ്പമാട് വീട്ടിയോടി പ്രദേശത്തെ എള്ളുക്കുന്നേൽ ബാബു, മുക്കാലിക്കുന്നേൽ ജോസഫ്, എ.നാരായണി വീട്ടിയോടി എന്നിവർക്കും കനത്തനഷ്ടമാണുണ്ടായിരിക്കുന്നത്. 

പരപ്പ വില്ലേജിന്റെ വിവിധ പ്രദേശങ്ങളിൽ ചൊവ്വാഴ്ച വൈകുന്നേരം ആഞ്ഞടിച്ച "തുഫാൻ" കാറ്റിനെ തുടർന്നുണ്ടായ കനത്ത നഷ്ടത്തിൽ ദുരിതമനുഭവിക്കുന്ന കർഷകർക്ക് അടിയന്തിര സഹായം നല്കണമെന്ന് സി.പി.ഐ (എം) പരപ്പ ലോക്കൽ കമ്മറ്റി അധികൃതരോടാവശ്യപ്പെട്ടു


അപ്രതീക്ഷിതമായി കൃഷിനാശം സംഭവിച്ച കൃഷിയിടങ്ങളിൽ കിനാന്നൂർ - കരിന്തളം കൃഷി ഓഫീസറുടെ നിർദ്ദേശപ്രകാരം കൃഷി അസിസ്റ്റന്റ് ഷൈലജ.ടി  സന്ദർശിച്ചു.

     പരപ്പ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ പി.വി ചന്ദ്രൻ, പഞ്ചായത്തംഗം എം.ബി.രാഘവൻ, സി.പി.ഐ.(എം) പരപ്പ ലോക്കൽ സെക്രട്ടറി എ.ആർ. രാജു, വിനോദ് പന്നിത്തടം, ടി.പി തങ്കച്ചൻ, ടി.എൻ. ബാബു, തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.

No comments