പാചക വാതക വില വർധനവിന് എതിരെ വെള്ളരിക്കുണ്ടിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം
വെള്ളരിക്കുണ്ട് :പാചക വാതക വില വർധനവിനെതിരെ ബളാൽ മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ വെള്ളരിക്കുണ്ട് ടൗണിൽ വിറക് വിതരണ സമരം നടത്തി.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. രാജു കട്ടക്കയം ഉദ്ഘാടനം ചെയ്തു. കേന്ദ്ര സർക്കാർ ജനങ്ങളെ കൊള്ളയടിക്കുന്ന സാഹചര്യത്തിൽ ഇനിയും പ്രതിഷേധ സമരങ്ങൾ ഉയരണമെന്ന് കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് കൂടിയായ രാജു കട്ടക്കയം പറഞ്ഞു.മണ്ഡലം പ്രസിഡൻ്റ് ബിബിൻ അറയ്ക്കൽ അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോമോൻ ജോസ് മുഖ്യ പ്രഭാഷണം നടത്തി.ലിബിൻ ആലപ്പാട്ട്,ഡാർലിൻ ജോർജ് കടവൻ, വിനീഷ് മാലോം, ശ്രീപാദ് ബളാൽ, സാവിയോ ദേവസ്യാ ,ലിറ്റോ ദർഘാസ്, ടോംസ് കെ.സി തുടങ്ങിയവർ സംസാരിച്ചു.
No comments