മലയോരത്തെ ഭൂചലനം: റവന്യൂ, ജിയോളജി വകുപ്പ് മേധാവികൾ പരിശോധന നടത്തി ജനങ്ങളുടെ ആശങ്ക അകറ്റണമെന്ന് ബളാൽ പഞ്ചായത്ത് പ്രസിഡണ്ട് രാജു കട്ടക്കയം
വെള്ളരിക്കുണ്ട് : ചൊവ്വാഴ്ച പുലർച്ചെ ബളാൽ പഞ്ചായത്തിലെ മാലോം,കൊന്നക്കാട്, മുട്ടോംകടവ്, മൈക്കയം, വെങ്കല്ല്, വട്ടക്കയം എന്നിവിടങ്ങളിൽ ഭൂമികുലുങ്ങിയതു പോലെയുണ്ടായ പ്രതിഭാസം റവന്യൂ വകുപ്പും ജിയോളജി വകുപ്പും അനേഷിക്കണമെന്നും ആവശ്യമായ പരിശോധനകൾ നടത്തി ജനങ്ങളുടെ ആശങ്ക അകറ്റണമെന്നും ബളാൽ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം ആവശ്യപ്പെട്ടു.
ചൊവ്വാഴ്ച പുലർച്ചെ ഏഴു മണിയോട് കൂടിയാണ് ഭൂമിയിൽ പ്രതിഭാസം നടന്നത്, തന്റെ വീടിന്റെ ജനൽ ചില്ലുകൾ ഉൾപ്പെടെ കുലുങ്ങിയതായും ഭൂമിക്കടിയിൽ നിന്നും ശക്തമായ രീതിയിൽ ശബ്ദം കേട്ടതായും രാജു കട്ടക്കയം പറഞ്ഞു.
ജില്ലാ കളക്ടർ, പോലീസ് അധികാരികൾ, തഹസിദാർ, ജിയോളാജി വകുപ്പ് ഉന്നതഉദ്യോഗസ്ഥർ എന്നിവർ ഭൂമിക്ക് പ്രതിഭാസം നേരിട്ട പ്രാദേശങ്ങൾ അടിയന്തിരമായി സന്ദർശിക്കണമെന്നും രാജു കട്ടക്കയം ആവശ്യപ്പെട്ടു
No comments