Breaking News

പരിസ്ഥിതിദിന ഭാഗമായി മാലോം ഗവ.ആയുർവേദ ആശുപത്രി പരിസരം ശുചീകരിച്ച് ഡിവൈഎഫ്ഐ മാലോം മേഖല കമ്മറ്റി


മാലോം: ജൂൺ 5 ലോകപരിസ്ഥിതി ദിനത്തിന്റെ ഭാഗമായി, ഡിവൈഎഫ്ഐ  മാലോം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ, മാലോം ഗവണ്മെന്റ് ആയുർവേദ ഡിസ്‌പെൻസറിയുടെ പരിസരപ്രദേശം വൃത്തിയാക്കി നൽകി.

മേഖല കമ്മിറ്റി അംഗങ്ങളായ മനോജ്‌ പടയങ്കല്ല്, സനീഷ് കൂളിമട,മേഖല സെക്രട്ടറി ശ്രീജിത്ത്‌ കൊന്നക്കാട് എന്നിവർ നേതൃത്വം നൽകി, ഷിനോജ് പടയങ്കല്ല്, ഷിജു പടയങ്കല്ല്, ജയകൃഷ്ണൻ പുഞ്ച, വിഷ്ണു പുഞ്ച, മനു പുഞ്ച, സേതു കൂളിമട എന്നിവരും പങ്കെടുത്തു

No comments