Breaking News

പരിസ്ഥിതി ദിനത്തിൽ ഫലവൃക്ഷതൈ വിതരണം നടത്തി മലബാർ മൾട്ടി സ്റ്റേറ്റ് ആഗ്രോ കോഓപ്പറേറ്റീവ് സൊസൈറ്റി ബന്തടുക്ക ബ്രാഞ്ച്


ബന്തടുക്ക: മണ്ണിന് വേണ്ടത് തണലാണ് അതിനൊരു തുണയായ്' പരിസ്ഥിതി ദിനത്തിൽ മലബാർ മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ, ബന്തടുക്ക ബ്രാഞ്ചിന്റെ  നേതൃത്വത്തിൽ പരിസ്ഥിതി ദിനാഘോഷത്തിൻ്റെ ഭാഗമായി. ഫല വൃക്ഷ തൈകൾ, ബ്രാഞ്ച് ഇൻചാർജ് ഐവിൻ ജോസഫ്, മറ്റു  സ്റ്റാഫംഗങ്ങളും ചേർന്ന് നാട്ടിലെ കലാകായിക സാംസ്കാരിക രംഗത്ത് നിറസാന്നിധ്യമായ, ന്യൂ ഗ്രീൻ ആർട്സ് & സ്പോർട്സ് ക്ലബ്ബ് സെക്രട്ടറി സാബിത്തിന് നൽകി വിതരണോദ്ഘാടനം ചെയ്തു. ക്ലബ്‌ അംഗങ്ങൾക്കും സൊസൈറ്റി അംഗങ്ങൾക്കും ഓരോ തൈ വീതം തുടർ വിതരണവും നടത്തി.

No comments