Breaking News

"കാഞ്ഞങ്ങാട് നിന്നും അയ്യങ്കാവ് വഴി കാലിച്ചാനടുക്കത്തേക്കുള്ള കെ.എസ്.ആർ.ടി.സി ബസ്സ് പുനരാരംഭിക്കണം": ജനാധിപത്യ മഹിള അസോസിയേഷൻ തായന്നൂർ വില്ലേജ് സമ്മേളനം സമാപിച്ചു

അയ്യങ്കാവ്: കാഞ്ഞങ്ങാട് നിന്നും മൂന്നാം മൈൽ പറക്കളായി അയ്യങ്കാവ് വഴി കാലിച്ചാനടുക്കത്തേക്ക് സർവീസ് നടത്തിയിരുന്ന ബസ്സ് മൂന്ന് വർഷക്കാലമായി നിർത്തിയിരിക്കുകയാണ്. നിരവധി ഗവ: സ്ഥാപനങ്ങളും, നിരവധി പട്ടിക വർഗ്ഗ കോളനികളും സ്ഥിതി ചെയ്യുന്ന പ്രദേശത്തെ ജനങ്ങൾ ഏറെ ആശ്രയിക്കുന്നത് മറ്റു സ്വകാര്യ വാഹനങ്ങളേയാണ്. ബസ്സ് പുനരാരംഭിച്ചാൽ ഗവ:യു.പി സ്കൂൾ പറക്കളായി, പി.എൻ.പണിക്കർ ആയുർവേദ മെഡിക്കൽ കോളേജ്, എണ്ണപ്പാറ പ്രാഥമികാരോഗ്യകേന്ദ്രം, തായന്നൂർ ഗവ.ഹൈസ്കൂൾ എന്നിവിടങ്ങളിലേക്ക് എത്തിച്ചേരുന്നതിന് വളരെ ഉപകാരപ്പെടും. ആയതിനാൽ എത്രയും പെട്ടെന്ന് സർവീസ് നിർത്തി വെച്ച ഈ ബസ്സ് പുനരാരംഭിക്കണമെന്ന് ജനാധിപത്യ മഹിള അസോസിയേഷൻ തായന്നൂർ വില്ലേജ് സമ്മേളനം അധികൃതരോട് ആവശ്യപ്പെട്ടു. സമ്മേളനം അസോസിയേഷൻ ജില്ലാ സെക്രട്ടറി എം സുമതി ഉത്ഘാടനം ചെയ്തു. വില്ലേജ് പ്രസിഡന്റ്‌ ലത കെ അധ്യക്ഷയായി. സെക്രട്ടറി കെ ശൈലജ  റിപ്പോർട്ട്‌ അവതരിപ്പിച്ചു. ജില്ലാ കമ്മിറ്റി മെമ്പർ ശാന്തകുമാരി,ഏരിയ സെക്രട്ടറി സൗമ്യ വേണുഗോപാൽ, ഏരിയ പ്രസിഡന്റ്‌ രജനികൃഷ്ണൻ, ഏരിയ കമ്മിറ്റി മെമ്പർമാരായ ശ്രീലത, ഉഷ പി എൽ, ഓമന ബാനം, ശ്രീന, ലളിത സുകുമാരൻ എന്നിവരും സമ്മേളനത്തിൽ സംബന്ധിച്ചു. പുതിയ ഭാരവാഹികൾ: കെ ലത (പ്രസിഡണ്ട്‌) കെ.ശൈലജ (സെക്രട്ടറി)

No comments