Breaking News

എസ്എസ്എൽസി ഫലം: 99.26 ശതമാനം വിജയം; 44,363 പേർക്ക് എല്ലാ വിഷയങ്ങളിലും എ പ്ലസ്


എസ്.എസ്.എല്‍.സി പരീക്ഷാഫലം പ്രഖ്യാപിച്ചു. 99.26 ശതമാനം പേര്‍ വിജയിച്ചു. 4,26,469 പേര്‍ പരീക്ഷ എഴുതിയതില്‍ 4,23,303 പേര്‍ ഉന്നത വിജയത്തിന് യോഗ്യത നേടി. 44363 പേര്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടി. 99.76 ശതമാനം പേര്‍ വിജയിച്ച കണ്ണൂര്‍ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ വിജയശതമാനം. 98.07 ശതമാനം പേര്‍ വിജയിച്ച വയനാട് ജില്ലയിലാണ് ഏറ്റവും കുറവ് വിജയശതമാനം. 99.94 ശതമാനം പേര്‍ വിജയിച്ച പാല വിദ്യാഭ്യാസ ജില്ലയാണ് ഏറ്റവും കൂടുതല്‍ കുട്ടികള്‍ വിജയിച്ച വിദ്യാഭ്യാസജില്ല. 97.95 ശതമാനം പേര്‍ വിജയിച്ച ആറ്റിങ്ങല്‍ വിദ്യാഭ്യാസ ജില്ലയാണ് ഏറ്റവും കുറവ് കുട്ടികള്‍ വിജയിച്ച വിദ്യാഭ്യാസജില്ല. വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടിയാണ് പരീക്ഷാഫലം പ്രഖ്യാപിച്ചത്


No comments