Breaking News

കാലവര്‍ഷം കനക്കാൻ സാധ്യത; എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട്


തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത. ഇന്ന് മുതല്‍ സംസ്ഥാനത്ത് കാലവര്‍ഷം കനക്കുമെന്നാണ് കരുതുന്നത്. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ് പ്രകാരം ഇന്ന് കേരളത്തിലെ എല്ലാ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്ന് മുതല്‍ മൂന്ന് ദിവസം ഒറ്റപ്പെട്ട ജില്ലകളിലാണ് മഴയ്ക്ക് സാധ്യത. വടക്കന്‍ കര്‍ണാടക മുതല്‍ തെക്കന്‍ തമിഴ്‌നാട് വരെ നിലനില്‍ക്കുന്ന ന്യൂനമര്‍ദ്ദ പാത്തിയുടെയും അറബി കടലില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തമാകുന്നതിന്റേയും ഫലമായാണ് കേരളത്തില്‍ മഴയ്ക്ക് സാധ്യത വര്‍ധിച്ചത്.
അടുത്ത ദിവസങ്ങളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകള്‍:
19-06-2022: പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്
20-06-2022: കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്
21-06-2022: കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്‌

No comments