Breaking News

കെ.എസ് ടി.എ ചിറ്റാരിക്കാൽ ഉപജില്ല കമ്മിറ്റി ചായ്യോത്ത് സ്ക്കൂളിൽ എൽ.എസ്.എസ്, യു.എസ്.എസ് മാതൃക പരീക്ഷ നടത്തി


ചായ്യോത്ത്: കെ.എസ് ടി.എ ചിറ്റാരിക്കാൽ ഉപജില്ല കമ്മിറ്റി നേതൃത്വത്തിൽ എൽ എസ്.എസ്, യു എസ് എസ് മാതൃക പരീക്ഷ നടത്തി. ചായ്യോത്ത് ഗവ:ഹയർ സെക്കൻ്ററി സ്കൂളിൽ നടന്ന പരിപാടി ജില്ല പഞ്ചായത്ത് അംഗം സി.ജെ സജിത്ത് ഉദ്ഘാടനം ചെയ്തു.

ഉപജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്ന് എൽ.എസ്.എസിന് 297 കുട്ടികളും യുഎസ്എസിന് 215 കുട്ടികളും പങ്കെടുത്തു.

ഉപജില്ല വൈ:പ്രസിഡൻ്റ് രാജമല്ലി എം.വി അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡൻറ് എ ആർ വിജയകുമാർ, പി.എം ശ്രീധരൻ, റീന.വി.കെ, ബിജു.എം, പി.ജനാർദ്ദനൻ

ഷൈജു സി, കെ.കെ.നാരായണൻ എന്നിവർ സംസാരിച്ചു. ഉപജില്ല സെക്രട്ടറി കെ.വസന്തകുമാർ സ്വാഗതവും, ദീപേഷ് കുമാർ നന്ദിയും പറഞ്ഞു.

No comments