Breaking News

എല്ലാ വിഷയത്തിനും ഏ പ്ലസ് നേടി മിന്നുന്ന വിജയവുമായി മാലോത്ത് കസബയിലെ സഹോദരിമാരായ ഹെലൻ മരിയയും മിലൻ മരിയയും


മാലോം; മുഴുവൻ വിഷയത്തിലും എ പ്ലസ് നേടി ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂൾ മാലോത്ത് കസബക്കും നാടിനും അഭിമാനമാകുകയാണ് സഹോദരിമാരായ ഹെലൻ മരിയ ജോർജും, മിലൻ മരിയ ജോർജും സാമ്പത്തികമായി അല്പം മെച്ചമുള്ളവർ പോലും സ്വകാര്യ സ്കൂളുകളെയും ഇംഗ്ലീഷ് മീഡിയo സ്കൂളുകളിലും വിദ്യാർത്ഥികളെ അയക്കുന്ന പ്രവണത  ഏറി വരുന്ന കാലത്ത്  ഗവണ്മെന്റ് സ്കൂളിൽ പഠിച്ചിട്ടും മുഴുവൻ വിഷയങ്ങളിൽ  മിന്നും വിജയം നേടിയത് ശ്രദ്ധേയമാണ്. പൊതു വിദ്യാഭ്യാസത്തോട് സമൂഹത്തിനുള്ള  മനോഭാവത്തിന് മാറ്റം വരും ഇത്തരം മിന്നുന്ന വിജയങ്ങൾ എന്ന് മാലോത്ത് കസബ പി ടി എ പ്രസിഡന്റ്‌ സനോജ് മാത്യു പറഞ്ഞു. കർഷകരായ ജോളി ചേരിയുടെയും സ്വപ്ന ജോളിയുടെയും മൂത്ത മകൾ ഹെലൻ ഹെലൻ മരിയ ജോർജ് പ്ലസ് 2 വിന് എല്ലാ വിഷയത്തിലും എ പ്ലസ് നേടിയപ്പോൾ ഇളയമകൾ മിലൻ മരിയ ജോർജ് എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയത്തിനും എ പ്ലസ് നേടിയിരുന്നു.

No comments