Breaking News

കുന്നുംകൈ പരപ്പച്ചാലിൽ നിയന്ത്രണം വിട്ട ലോറി പാലത്തിൽ നിന്നും തോട്ടിലേക്ക് മറിഞ്ഞു അപകടത്തിൽ ഒരാൾ മരിച്ചു


കുന്നുംകൈ :  പരപ്പച്ചാലിൽ പാലത്തിൻ്റെ കൈവരി തകർത്ത് ലോറി  തോട്ടിലേക്ക് മറിഞ്ഞു. അപകടത്തിൽ ലോറിയിൽ ഉണ്ടായിരുന്ന ക്ലീനർ മരിച്ചു. പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് അങ്ങാടിക്കാട്ടിൽ ഹബീബ്(50) ആണ് മരിച്ചത്. ഡ്രൈവർ മണ്ണാർക്കാട്ടെ റഹീമിന് ഗുരുതര പരുക്കേറ്റു. ഇന്ന് രാവിലെയാണ് സംഭവം.

പാലക്കാടു നിന്നും നീലേശ്വരം വഴി വെള്ളരിക്കുണ്ട് ഭാഗത്തേക്ക് സിമൻ്റുമായി പോവുകയായിരുന്ന നാഷണൽ പെർമിറ്റ് ലോറിയാണ് അപകടത്തിൽ പെട്ടത്. പോലീസും ഫയർഫോഴ്സും നാട്ടുകാരും രക്ഷാപ്രവർത്തനം നടത്തിയാണ് ലോറിയിൽ കുടുങ്ങി കിടന്ന ഡ്രൈവറെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചത്.






No comments