Breaking News

ദാഹജലവുമായി വരക്കാട് കാനാകുഞ്ഞികൃഷ്ണൻ ഗ്രന്ഥാലയം: എ.വി.കോരൻ്റെ സ്മരണക്ക് മക്കൾ സ്ഥാപിച്ച കുടിവെള്ള പദ്ധതി എം.രാജഗോപാലൻ എം.എൽ.എ നാടിന് സമർപ്പിച്ചു


വരക്കാട്: കാനാ കുഞ്ഞികൃഷ്ണൻ ഗ്രന്ഥാലയം പി.എ.സി വരക്കാട് സ്ഥാപക നേതാവും മുൻ പ്രസിഡണ്ടുമായിരുന്ന ഏ.വി കോരൻ്റെ സ്മരണാർത്ഥം മക്കൾ ഗ്രന്ഥാലയത്തിൽ സ്ഥാപിച്ച കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം എം.രാജഗോപാലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ  മുൻ ലൈബ്രേറിയൻ  ഏ.കെ സതീശൻ മകൾ ശ്രീദ സതീശൻ എന്നിവരും പങ്കെടുത്തു. ഗ്രന്ഥാലയം പ്രസിഡണ്ട് കെ.ജനാർദ്ദനൻ അധ്യക്ഷനായി. സെക്രട്ടറി പി.കെ പ്രഭാകരൻ സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർ ബിന്ദു മുരളീധരൻ, താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് ജോസ് സെബാസ്റ്റ്യൻ, സുരേഷ്, എ.അപ്പുക്കുട്ടൻ എന്നിവർ സംസാരിച്ചു. ലൈബ്രേറിയൻ പി വി അനില നന്ദി പറഞ്ഞു.

No comments