Breaking News

കുട്ടികളുമായി കാഞ്ഞങ്ങാട്ടെ ജ്വല്ലറിയിലെത്തി ജീവനക്കാരുടെ കണ്ണ് വെട്ടിച്ച് യുവതി സ്വർണ്ണം കവർന്നു


 കാഞ്ഞങ്ങാട് :കാഞ്ഞങ്ങാട്ടെ ജ്വല്ലറിയിയിൽ നിന്നും യുവതി അതി വിദഗ്ധമായി സ്വർണ്ണാഭരണങ്ങൾ കവർന്നു, കാഞ്ഞങ്ങാട് റഹ്മത്ത് കോംപ്ലക്സിൽ പ്രവർത്തിക്കുന്ന മദർ ഇൻഡ്യവസ്ത്രാലയത്തിന് തൊട്ടടുത്തുള്ള ജ്വല്ലറിയിൽ നിന്നുമാണ് സ്വർണ്ണം തട്ടിയത്,കൈക്കുഞ്ഞും മറ്റൊരു പെൺകുട്ടിയുമായി ജ്വല്ലറിയിലെത്തിയ യുവതിയാണ് ജീവനക്കാരുടെ കണ്ണ് വെട്ടിച്ച് സ്വർണ്ണം കവർന്നത്,

ഈ സമയം സ്ഥാപനത്തിൽ രണ്ട് തൊഴിലാളികളാണുണ്ടായിരുന്നത്.

യുവതിക്കൊപ്പമുണ്ടായിരുന്ന പെൺകുട്ടി അതിവിദഗ്‌ധമായി സ്വർണ്ണ മൂക്കുത്തി വായയിൽ ഇടുന്നതിൻ്റെ സിസിടിവി ദൃശ്യവും യുവതിമോതിരം കൈക്കലാക്കുന ദൃശ്യവും ലഭിച്ചിട്ടുണ്ട്. മൂന്ന് മിനിറ്റിനകം യുവതി സ്ഥാപനം വിട്ടു.

ജ്വല്ലറി ഉടമ ഹരി ഹൊസ്ദുർഗ് പോലീസിൽ പരാതി നൽകിയിട്ടുണ്ട്

No comments