Breaking News

കെഎസ്ആർടിസി ബസ് ഇടിച്ച് കാഞ്ഞങ്ങാട് സ്വദേശിയടക്കമുള്ള യുവാക്കൾ മരിച്ച കേസ്; ഡ്രൈവർക്കെതിരെ അന്വേഷണ റിപ്പോർട്ട്


പാലക്കാട് കുഴല്‍മന്ദത്ത് കെഎസ്ആര്‍ടിസി ബസ് ഇടിച്ച് യുവാക്കള്‍ മരിച്ച കേസില്‍ അന്വേഷണ സംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. സംഭവത്തില്‍ കെഎസ്ആര്‍ടിസി ഡ്രൈവറുടെ ഭാഗത്ത് വീഴ്ചയുണ്ടായതായി റിപ്പോര്‍ട്ട്. ഡ്രൈവര്‍ കുറെക്കൂടി ജാഗ്രത പുലര്‍ത്തണമായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍. പാലക്കാട് സെഷന്‍സ് കോടതിയിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പാലക്കാട് റിക്കാര്‍ഡ്‌സ് ബ്യൂറോ ഡിവൈഎസ്പി എം സുകുമാരന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്. സംഭവത്തില്‍ ബസ് ഡ്രൈവര്‍ പീച്ചി സ്വദേശി ഔസേപ്പിനെതിരെ മനഃപൂര്‍വ്വമായ നരഹത്യയ്ക്ക് കേസെടുത്തു. നിലവില്‍ സസ്‌പെന്‍ഷനില്‍ കഴിയുന്ന ഡ്രൈവറുടെ ലൈസന്‍സ് മോട്ടോര്‍ വാഹനവകുപ്പ് നേരത്തെ റദ്ദാക്കിയിരുന്നു. 2022 ഫെബ്രുവരി ഏഴിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കേസില്‍ ഔസേപ്പിനെ അറസ്റ്റ് ചെയ്ത് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടിരുന്നു. എന്നാല്‍ തുടന്വേഷണം ആവശ്യപ്പെട്ട് യുവാക്കളുടെ ബന്ധുക്കള്‍ രംഗത്തെത്തുകയായിരുന്നു. പാലക്കാട് കാവശേരി സ്വദേശി ആദര്‍ശ്, കാഞ്ഞങ്ങാട് മാവുങ്കാല്‍ ഉദയന്‍കുന്ന് സ്വദേശി സബിത്ത് എന്നിവരാണ് മരിച്ചത്.


No comments