Breaking News

ഇടതുപക്ഷ സർക്കാറിനെതിരെ നടക്കുന്ന കള്ള പ്രചരണങ്ങൾക്കെതിരെ കെ.എസ്.കെ.ടി.യു പരപ്പ വില്ലേജ് കമ്മിറ്റി പ്രതിഷേധിച്ചു


പരപ്പ: കേരളമുഖ്യമന്ത്രി പിണറായി വിജയനെയും ഇടതുപക്ഷ സർക്കാറിനും എതിരെ നടക്കുന്ന കള്ള പ്രചരണങ്ങൾക്കെതിരെ കെ.എസ്.കെ.ടി.യു പരപ്പ വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പരപ്പ ടൗണിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. പരിപാടി കെ.എസ്.കെ.ടി.യു ഏരിയ കമ്മിറ്റി അംഗം എ.ആർ. രാജു ഉദ്ഘാടനം ചെയ്തു.

എം.ബി രാഘവൻ അദ്ധ്യക്ഷത വഹിച്ചു, പി.വി ചന്ദ്രൻ, ടി.പി തങ്കച്ചൻ, ചന്ദ്രൻ പൈക്ക, രമണി രവി എന്നിവർ സംസാരിച്ചു. വിനോദ് പന്നിത്തടം സ്വാഗതം പറഞ്ഞു.

No comments