Breaking News

മലയോരത്തു നിന്നും വീണ്ടും അംഗീകൃത ദേശീയ കരാട്ടെ മത്സരത്തിന് സ്‌മൃതിയും ആദിത്യയും


ചിറ്റാരിക്കാൽ : കരാട്ടെ എന്ന ആയോധന കല  സ്വയരക്ഷക്കു മാത്രമല്ല ഒരു ഒളിമ്പിക് മത്സരയിനം കൂടിയാണെന്നു വീണ്ടും തെളിയിച്ചിരിക്കുകയാണ് കരാട്ടെ ഫാമിലിയിൽ നിന്നും സ്മൃതി.കെ.ഷാജുവും  ഇന്റർനാഷണല്‍ കോച്ചും ഏഷ്യൻ റഫറിയുമായ ഷാജു മാധവനും.

ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റിയുടെ അംഗീകാരമുള്ള  വേൾഡ് കരാട്ടെ ഫെഡറേഷന്റെ  ദേശീയ  കരാട്ടെ മത്സരത്തിനാണ്  കേരള ടീം അംഗമായി  സീനിയർ വനിതകളുടെ ക്യാറ്റഗറിയിൽ 55 കിലോ വിഭാഗം വ്യക്തി ഗത കുമിത്തെയിൽ സ്മൃതി കേരളത്തിന്‌ വേണ്ടി മത്സരിക്കുന്നത്. 

ജൂൺ 16 മുതൽ 19 വരെ  പൂനെയിൽ നടക്കുന്ന ദേശീയ  മത്സരത്തിൽ കേരള ടീമിന്റെ മാനേജർ ഷാജു മാധവനാണ്. ഇവരുടെ കൂടെ മറ്റൊരു താരമായ  ആദിത്യ ദാമോദരനും ജൂനിയർ പെൺകുട്ടികളുടെ വ്യക്തിഗത കാത്തയിൽ മത്സരിക്കുന്നുണ്ട്. മുൻപ് ഇരുവരും സുബ്ജൂനിയർ വിഭാഗത്തിൽ ദേശീയ  മത്സരത്തിൽ  കേരളത്തിന്‌ വേണ്ടി മത്സരിച്ചിരുന്നു. ഈ പ്രാവശ്യം മെഡൽ നേടാനുള്ള തീവ്ര  പരിശീലനത്തിലാണ്. രണ്ടു പേരും മെഡൽ നേടുമെന്നമെന്ന ഉറച്ച  പ്രതീക്ഷയിലാണ് കോച്ച് ഷാജു മാധവനും. 

പയ്യന്നൂർ കോളേജിൽ അവസാനവർഷ  ബിരുദ വിദ്യാർത്ഥിനി യാണ് സ്മൃതി. പയ്യന്നൂർ കേന്ദ്രിയ വിദ്യാലയത്തിൽ പ്ലസ് ടു വിദ്യാർത്ഥിനി ആണ് ആദിത്യ.

No comments