Breaking News

നടപ്പിലാകാത്ത പുനരധിവാസ വില്ലേജിലെ തറക്കല്ലിൽ കാസർകോട് എൻഡോസൾഫാൻ ദുരിതബാധിതരുടെ അമ്മമാർ റീത്ത് സമർപ്പിച്ച് പ്രതിഷേധിച്ചു


എൻഡോസൾഫാൻ ദുരിതബാധിതരുടെ പുനരധിവാസത്തിനായി  മുളിയാർ പഞ്ചായത്തിലെ മുതലപ്പാറയിൽ ഇരുപത്തഞ്ച് ഏക്കർ സ്ഥലത്ത് വർഷങ്ങൾക്ക് മുമ്പ് തീരുമാനിച്ച മോഡൽ വില്ലേജ് യഥാർത്ഥ്യമാക്കാത്തതിൽ പ്രതിഷേധിച്ച് എൻഡോസൾഫാൻ വിരുദ്ധ പ്രവർത്തകരും, അമ്മമാരും പുനരധിവാസ ശിലാഫലകത്തിൽ റീത്ത് സമർപ്പിച്ച് പ്രതിഷേധിച്ചു. 


  മുളിയാർ: സുരക്ഷിതമായി ഏല്പിക്കാൻ ഒരിടമില്ലാത്തത് കൊണ്ടാണ് മകളെ കൊന്ന് അമ്മയ്ക്ക് ജീവനൊടുക്കേണ്ടി വന്നതെന്നും, ഇനിയും അത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സർക്കാർ പുനരധിവാസ ഗ്രാമ പദ്ധതി അടിയന്തിരമായി നടപ്പാക്കണമെന്നും റീത്ത് സമർപ്പണ സമരം ഉൽഘാടനം ചെയ്തു കൊണ്ട് പ്രശസ്ത പൗരാവകാശ പ്രവർത്തകൻ 

എൻ.സുബ്രഹ്മണ്യൻ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭപരിപാടികളുമായി മുന്നോട്ടു പോകുമെന്ന് അദ്ദേഹം ബന്ധപ്പെട്ട അധികാരികളെ ഓർമിപ്പിച്ചു. ഇനിയും അമ്മമാർ ആത്മഹത്യ ചെയ്യാനിടവരാതെയിരിക്കാൻ സൂക്ഷിക്കണമെന്ന് സുബ്രഹ്മണ്യൻ ആവശ്യപ്പെട്ടു.

മുനിസ അമ്പലത്തറ അധ്യക്ഷം വഹിച്ചു. എം. സുൽഫത്,  കെ. ബി മുഹമ്മദ്‌ കുഞ്ഞി, റെജി കരിന്തളം, സുബൈർ പടുപ്പ്, ഹമീദ് ചേരങ്കെ , ഹർഷു പൊവ്വൽ,  പ്രേമചന്ദ്രൻ ചോമ്പാല,  കെ. ശിവകുമാർ തുടങ്ങിയവർ ഐക്യദാർഢ്യം പ്രഖ്യാപിച്ചു സംസാരിച്ചു.

 അമ്പലത്തറ കുഞ്ഞികൃഷ്ണൻ സ്വാഗതവും,  കെ. ചന്ദ്രാവതി നന്ദിയും പറഞ്ഞു.മിസ്രിയ ചെങ്കള, അരുണി ചന്ദ്രൻ കാടകം, പി. ഷൈനി, കൃഷ്ണൻ മേലത്ത്, സെമീറ മൂളിയാർ, ബാലകൃഷ്ണൻ കള്ളാർ, ലിസി എടമുണ്ട, ടി. വിലാസിനി, കെ. ബേബി എന്നിവർ നേതൃത്വം കൊടുത്തു

No comments