Breaking News

വൈദ്യുതി നിരക്ക് വർദ്ധന: ബിജെപി ബൂത്ത് കമ്മറ്റി നേതൃത്വത്തിൽ പരപ്പ കെ.എസ്.ഇ.ബി സബ് സെൻ്ററിനു മുമ്പിൽ ധർണ നടത്തി


പരപ്പ: വൈദ്യുതി നിരക്ക് കുത്തനെ വർധിപ്പിച്ചതിൽ പ്രതിഷേധിച്ച് ബി.ജെ.പി പരപ്പ ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പരപ്പ കെ.എസ്.ഇ.ബി.സബ് സെൻ്ററിനു മുമ്പിൽ ധർണ നടത്തി. കർഷകമോർച്ച ജില്ലാ പ്രസിഡൻ്റ് വി.കുഞ്ഞിക്കണ്ണൻ ധർണ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി.വെള്ളരിക്കുണ്ട് മണ്ഡലം പ്രസിഡൻ്റ് രാഹുൽ പരപ്പ അധ്യക്ഷത വഹിച്ചു. ടി.അനാമയൻ, ഹരികൃഷ്ണൻ, തമ്പാൻനായർ, തുടങ്ങിയവർ നേതൃത്വം നൽകി. ബി.ജെ.പി.ജില്ലാ കമ്മിറ്റിയംഗം പ്രമോദ് വർണം സ്വാഗതവും, ഒ.ബി.സി മോർച്ച മണ്ഡലം ജനറൽ സെക്രട്ടറി മധുവട്ടിപ്പുന്ന നന്ദിയും പറഞ്ഞു.

No comments