Breaking News

അന്തർ സംസ്ഥാന കവർച്ച കേസ്സുകൾ പിടികിട്ടാപുള്ളിയായ കുപ്രസിദ്ധ മോഷ്ടാവിനെ പയ്യന്നൂർ പോലീസ് പിടികൂടി




പയ്യന്നൂർ: അന്തർ സംസ്ഥാന കവർച്ച കേസ്സുകളിലുൾപ്പെട്ട പിടികിട്ടാപുള്ളിയായ കുപ്രസിദ്ധ മോഷ്ടാവിനെ പയ്യന്നൂർ പോലീസ് പിടികൂടി. ചന്തേര പോലീസ് സ്റ്റേഷൻ പിരിധിയി പടന്ന സ്വദേശിയായ സുഹറ മൻസിലിൽ നൂർ മുഹമ്മദിനെയാണ് ( 40 ) പയ്യന്നൂർ എസ്ഐ, പി. വിജേഷും സംഘവും പിടികൂടിയത്.

2011 ഏപ്രിൽ മാസം പയ്യന്നൂർ കുഞ്ഞിമംഗലം ആണ്ടംകൊവ്വൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട ബൈക്ക് മോഷ്ടിച്ച കേസ്സിലാണ് പയ്യന്നൂർ കോടതി പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചത്. ബേക്കൽ, ചക്കരക്കല്ല്, കാഞ്ഞങ്ങാട് എന്നീ സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസ്സുകളുണ്ട്.

No comments