Breaking News

അഗ്നിപഥ് പദ്ധതിയിൽ നിന്നും പിന്മാറണം എന്ന ആവശ്യം ഉന്നയിച്ച് ഉത്തരവ് കീറി കളഞ്ഞ് കൊണ്ട് ആർ. വൈ.എഫ്. കാഞ്ഞങ്ങാട് ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ പ്രതിഷേധ യോഗം സംഘടിപ്പിച്ചു


വെള്ളരിക്കുണ്ട് : രാജ്യത്തെ സേനയെ പോലും സ്വകാര്യവത്ക്കരിക്കുകയും അട്ടിമറിക്കുവാനും ശ്രമിക്കുന്ന അഗ്നിപഥ് പദ്ധതിയിൽ നിന്നും പിന്മാറണം എന്ന ആവശ്യം ഉന്നയിച്ച് ഉത്തരവ് കീറി കളഞ്ഞ് കൊണ്ട് ആർ. വൈ.എഫ്. കാഞ്ഞങ്ങാട് ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽപ്രതിഷേധ യോഗം സംഘടിപ്പിച്ചു. ആർ. വൈ. എഫ്  ദേശീയ കമ്മിറ്റി അംഗം ശ്യാം പള്ളിശ്ശേരിക്കൽ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ആർ. വൈ.എഫ്. ജില്ലാ പ്രസിഡന്റ്  റിജോ ചെറുവത്തൂർ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ജിബിൻ അബ്രഹാം സ്വാഗതം ആശംസിച്ചു. ആർ.എസ്.പി. ജില്ലാ സെക്രട്ടറി ഹരീഷ് ബി നമ്പ്യാർ , കൂക്കൾ ബാലകൃഷ്ണൻ , കരിവള്ളൂർ വിജയൻ , കെ.എ. സാലു   തുടങ്ങിയവർ പ്രസംഗിച്ചു. ചടങ്ങിൽ രാജേഷ് കുറ്റിക്കോൽ നന്ദി അർപ്പിച്ചു.

No comments