Breaking News

വെള്ളരിക്കുണ്ട് മത്സ്യവിൽപന കേന്ദ്രത്തിൽ ഫുഡ് സേഫ്റ്റി ഓഫീസറും ഹെൽത്ത് ഇൻസ്പക്ടറും മിന്നൽ പരിശോധന നടത്തി


വെള്ളരിക്കുണ്ട്: പരാതിയുടെ അടിസ്ഥാനത്തിൽ വെള്ളരിക്കുണ്ട് മത്സ്യവിൽപന കേന്ദ്രത്തിൽ ഫുഡ് സേഫ്റ്റി ഓഫീസറും വെള്ളരിക്കുണ്ട് ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിലെ പൊതുജന ആരോഗ്യ വിഭാഗം ഹെൽത്ത് ഇൻസ്പെക്ടറും സംയുക്തമായി മിന്നൽ പരിശോധന നടത്തി. വൈകിട്ടോടെയാണ് പരിശോധന നടത്തിയത്. വെള്ളരിക്കുണ്ടിൽ വൈകുന്നേരങ്ങളിൽ പഴകിയതും പുഴു നിറഞ്ഞതുമായ മൽസ്യങ്ങൾ വിൽപ്പന നടത്തുന്നുണ്ടെന്ന പരാതിയെ തുടർന്നായിരുന്നു പരിശോധന. ഇവിടെ നിന്നും മൽസ്യത്തിൻ്റെ സാമ്പിളുകൾ ശേഖരിച്ച് പരിശോധനക്കയച്ചു. ഫുഡ് സേഫ്റ്റി ഓഫീസർ സുജയൻ, ഹെൽത്ത് ഇൻസ്പക്ടർ അജിത് സി ഫിലിപ്പ് എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി

No comments