അവസാനം ആരാധകർ കാത്തിരുന്ന ആ ചിത്രമെത്തി ; നയൻതാരയും വിഘ്‌നേഷും വിവാഹിതരായി
തെന്നിന്ത്യൻ താര ജോഡികളായ നയൻതാരയും വിഘ്നേഷ് ശിവനും വിവാഹിതരായി. മഹാബലിപുരത്ത് വെച്ച് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. വിവാഹ ചിത്രങ്ങൾ വിഘ്നേഷ് ശിവൻ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്.'10 സ്കെയിലിൽ അവൾ 'നയൻ' ആണ് ഞാൻ 'വൺ'. ദൈവത്തിന്റെയും പ്രപഞ്ചത്തിന്റെയും സഹായത്താലും കുടുംബത്തിന്റെയും അടുത്ത സുഹൃത്തുക്കളുടെയും അനുഗ്രഹത്താലും വിവാഹിതരായി', വിഘ്നേഷ് ശിവൻ ട്വീറ്റ് ചെയ്തു.
വിവാഹ വേദിയിലും പരിസര പ്രദേശത്തും കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വിവാഹ വേദിയില്‍ മാധ്യമങ്ങള്‍ക്ക് പ്രവേശമില്ല.
തമിഴ്‌നാട് മുഖ്യ മന്ത്രി എം കെ സ്റ്റാലിനടക്കം സിനിമരാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ ചടങ്ങിലെ അതിഥികളാകുന്നുണ്ട്. രജനികാന്ത്, കമല്‍ ഹാസന്‍, വിജയ്, അജിത്ത് സൂര്യ, കാര്‍ത്തി, ശിവകാര്‍ത്തികേയന്‍,വിജയ് സേതുപതി തുടങ്ങി 30 ല്‍അധികം താരങ്ങളും അതിഥികളാകുന്നു. ബോളിവുഡ് താരം ഷാരൂഖ് ഖാന്‍ വിവാഹ വേദിയില്‍ എത്തിയിട്ടുണ്ട്. താരത്തില്‍ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു.
No comments