Breaking News

ബളാൽ പഞ്ചായത്തിലെ നിർമ്മാണം പൂർത്തിയാക്കിയ ഉഴുത്തുവാൽ-കുഴിങ്ങാട് റോഡ് ഗതാഗതത്തിനായി തുറന്നു കൊടുത്തു


ബളാൽ : അഞ്ചു ലക്ഷം രൂപ മുടക്കി നിർമ്മിച്ച ബളാൽ പഞ്ചായത്തിലെ  ഉഴുത്തു വാൽ  കുഴിങ്ങാട് റോഡ് ഗതാഗതത്തിനായി തുറന്നു കൊടുത്തു.

പഞ്ചായത്തിലെ നാലാം വാർഡിലെ 20 ഓളം കുടുംബ ങ്ങൾക്ക് ഉപകാരപ്രദ മാകുന്ന 136 മീറ്റർ നീളമുള്ള  റോഡ് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി  കോൺക്രീറ്റിലാണ് നിർമ്മിച്ചത്.


പ്രസിഡന്റ് രാജു കട്ടക്കയം റോഡ് ഉത്ഘാടനം ചെയ്തു. വാർഡ് മെമ്പർ സന്ധ്യശിവൻ അധ്യക്ഷത വഹിച്ചു. മാനുവൽ ഉഴുത്തുവാൽ, രാധാകൃഷ്ണൻ കാരയിൽ, രഞ്ജിത്ത് രമണൻ, ബാബു കാരയിൽ, ജോർജ്, രമ, ദീപ, ഓമന,രമണി എന്നിവർ പ്രസംഗിച്ചു.

No comments