ഐസിഡിഎസ് വെള്ളരിക്കുണ്ട് ജനമൈത്രി പോലീസ് സഹകരണത്തോടെ ബളാൽ സ്ക്കൂളിലെ കുട്ടികളുമായി 'സൈബർ ലോകവും കൗമാരവും' എന്ന വിഷയത്തിൽ സംവദിച്ചു
വെള്ളരിക്കുണ്ട്: അന്താരാഷ്ട്ര നീതിന്യായ വാരാചരണത്തോടനുബന്ധിച്ച് ശിശു സൗഹൃദ കർമ പരിപാടിയുടെ ഭാഗമായി ഐസിഡിഎസിന്റെ നേതൃത്വത്തിൽ വെള്ളരിക്കുണ്ട് ജനമൈത്രി പോലീസിനെ സഹകരിപ്പിച്ചുകൊണ്ട്
ബളാൽ ഹയർ സെക്കന്ററി സ്കൂളിലെ കുട്ടികളോടൊപ്പം സൈബർ ലോകവും കൗമാരവും എന്ന വിഷയത്തെ കുറിച്ച് ജനമൈത്രി ബീറ്റ് ഓഫീസർ ഷിജിത്ത് സംവദിച്ചു പഞ്ചായത്ത് മെമ്പർ സന്ധ്യ ശിവൻ ഉത്ഘാടനം നിർവഹിച്ച പരിപാടിയിൽ ചൈൽഡ് ഡവലപ്മെന്റ് പ്രൊജക്റ്റ് ഓഫീസർ കോമളവല്ലി, ഐസിഡിഎസ് സൂപ്പർവൈസർ ജിനി, ജനമൈത്രി ബീറ്റ് ഓഫീസർ അനൂപ്, സ്കൂൾ അധ്യാപകൻ മെയ്സൺ, അംഗൻവാടി ടീച്ചർ സുമിത്ര എന്നിവർ സംസാരിച്ചു.
No comments