Breaking News

ജില്ലയിൽ ഉപതിരഞ്ഞെടുപ്പ് നടന്ന 5 വാർഡുകളിൽ മൂന്നിടത്ത് എൽഡിഎഫും രണ്ടിടത്ത് യു.ഡി.എഫും വിജയിച്ചു


കാസർകോട്: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ്; 

കാഞ്ഞങ്ങാട് നഗരസഭ തോയമ്മൽ (വാർഡ്11) എൽഡിഎഫ് സ്ഥാനാർത്ഥി എൻ. ഇന്ദിര (സി പി എം) 464 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. ജി.എച്ച് എസ്. എസ്. ബല്ലാ ഈസ്റ്റ് തെക്കേ കെട്ടിടത്തിൽ നടന്ന വോട്ടെടുപ്പിൽ 84.3 ശതമാനം പോളിങ് രേഖപ്പെടുത്തിയിരുന്നു.

എൻ. ഇന്ദിര 701 വോട്ട്, യൂഡിഎഫ് സ്ഥാനാർത്ഥി പി.നാരായണി (ഐ എൻസി ) 237 വോട്ട്, ബിജെപി സ്ഥാനാർത്ഥി എം.എ രേഷ്മ 72 വോട്ട്. കാഞ്ഞങ്ങാട് നഗരസഭ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സി. ജാനകിക്കുട്ടിയുടെ മരണത്തെ തുടർന്നാണ് ഇവിടെ തെരഞ്ഞെടുപ്പ് നടന്നത്.ആകെ വോട്ട് 1158. പോൾ ചെയ്തത് 1010.

പള്ളിക്കര പത്തൊൻപതാം വാർഡിൽ സമീറ അബാസ് വിജയിച്ചു

ജില്ലയിൽ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ ഭാഗമായി പള്ളിക്കര പഞ്ചായത്ത് 19-ാം വാർഡിൽ നടന്ന തിരഞ്ഞെടുപ്പിൽ സമീറ അബാസ് (ഐയുഎം എൽ )വിജയിച്ചു. 831 വോട്ടുകൾ നേടിയാണ് സമീറ ജയിച്ചത്.ബി ജെ പി സ്ഥാനാർത്ഥി  ഷൈലജ 12 വോട്ടുകളും സ്വതന്ത്ര സ്ഥാനാർത്ഥി റഷീദ 235 വോട്ടുകളുമാണ് നേടിയത്. വോട്ടെടുപ്പിൽ 57. 14 ശതമാനം പോളിങ്

രേഖപ്പെടുത്തി.891 പുരുഷൻമാരും 995 സത്രീകളുമായി1886 വോട്ടർമാരാണുള്ളത്. 1078 വോട്ടുകളാണ് രേഖപ്പെടുത്തിയിട്ടുള്ളത്.461 പുരുഷൻമാരും 617സത്രീകളുമാണ് വോട്ടുകൾ രേഖപ്പെടുത്തിയത്.വനിത സംവരണം വാർഡായിരുന്നു പള്ളിപ്പുഴ.

കുമ്പള പഞ്ചായത്ത് 14-ാം വാർഡ് പെർവാഡിൽ എൽഡിഎഫ് സ്ഥാനാർഥി എസ് അനിൽകുമാർ വിജയിച്ചു 75 ശതമാനം പോളിംഗ് രേഖപ്പെടുത്തിയ വോട്ടെടുപ്പിൽ ഒരു പോസ്റ്റൽ വോട്ട് ഉൾപ്പെടെ 1375 പേർ വോട്ട് ചെയ്തു. ഇതിൽ675 വോട്ട് നേടിയാണ്  എൽഡിഎഫ് വാർഡ്‌ നിലനിർത്തിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പിനെകാൾ 80 വോട്ടിന്റെ വർദ്ധനവ്. യുഡിഎഫ്ന് 483 വോട്ടും, ബിജെപിക്ക്63 വോട്ടും, എസ്‌ഡിപിഐക്ക്141 വോട്ടും ലഭിച്ചു.172 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സിപിഎമ്മിലെ എസ് അനിൽകുമാർ വിജയിച്ചത്. വാർഡ് സിപിഎമ്മിൽ നിന്ന് തിരിച്ചുപിടിക്കാനുള്ള പതിനെട്ടടവും പയറ്റിയ യുഡിഎഫിന് കഴിഞ്ഞവർഷത്തേക്കാൾ വോട്ടിൽ കുറവുണ്ടായി എന്നത് പാർട്ടിയിൽ ചർച്ച ചെയ്യപ്പെടും.



പട്ടാജെ വാർഡ് ഉപതെരഞ്ഞെടുപ്പിൽ ബിജെപി സീറ്റ് യുഡിഎഫ് പിടിച്ചെടുത്തു.യു ഡി എഫിലെ ശ്യാം പ്രസാദ് മാന്യക്ക്  38 വോട്ടിൻ്റെ ഭൂരിപക്ഷം.

പട്ടാജെ വാർഡ് ഉപതെരഞ്ഞെടുപ്പ് ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു.

കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡൻ്റായ ശ്യാം പ്രസാദ് മാന്യ ബിജെപിയിലെ മഹേഷിനെയാണ് തറപ്പറ്റിച്ചത് .കഴിഞ്ഞ തവണ കൃഷ്ണ ഭട്ട് ബി ജെ പി ജയിച്ച സീറ്റാണിത്

വോട്ട് നില -


UDF 427


BJP 389


CPM 199

No comments