Breaking News

ഉപതിരഞ്ഞെടുപ്പ്: കള്ളാറിൽ എൽ ഡി എഫ് സ്വതന്ത്ര സ്ഥാനാർഥി സണ്ണി അബ്രഹാം വിജയിച്ചു


രാജപുരം:  കള്ളാര്‍ പഞ്ചായത്ത് 2-ാം വാര്‍ഡ് ആടകത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ഥി സണ്ണി അബ്രഹാം വിജയിച്ചു.

കള്ളാര്‍ പഞ്ചായത്ത് 2-ാം വാര്‍ഡ് ആടകത്തിലേക്ക് എ.എല്‍.പി സ്‌കൂള്‍ കള്ളാറില്‍ നടത്തിയ വോട്ടെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥി സണ്ണി അബ്രഹാം 33 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍  വിജയിച്ചു. സണ്ണി അബ്രഹാം 441 വോട്ടുകള്‍ നേടി,  സജി പ്ലാച്ചേരി (ഇന്ത്യൻ നാഷണൽ കോൺഗ്രസ്-ഐ) 408 വോട്ടും  സുനേഷ് നാരായണന്‍ (ബി ജെ പി ) 90 വോട്ടും നേടി. 939 വോട്ടുകളാണ് രേഖപ്പെടുത്തിയത്.  441 പുരുഷന്മാരും , 498 സ്ത്രീകളും വോട്ട് രേഖപ്പെടുത്തി. 79.71 ശതമാനം പോളിങ് രേഖപ്പെടുത്തി. ആകെ വോട്ടര്‍മാര്‍ -1178

പള്ളിക്കര പഞ്ചായത്ത് 19-ാം വാര്‍ഡ് പള്ളിപ്പുഴയിലേക്ക് ജി.ഡബ്ല്യു.എല്‍.പി.എസ് പള്ളിപ്പുഴയില്‍ നടന്ന വോട്ടെടുപ്പില്‍ യുഡിഎഫ് സ്ഥാനാർഥി സമീറ അബാസ് വിജയിച്ചു.

കാഞ്ഞങ്ങാട് നഗരഭയിലെ (വാര്‍ഡ് നമ്പര്‍ 11)തോയമ്മല്‍ വാര്‍ഡിലേക്ക് എൽ ഡി എഫ് സ്ഥാനാർഥി എൻ ഇന്ദിര വിജയിച്ചു. 
ബദിയടുക്ക പഞ്ചായത്ത് 14-ാം വാര്‍ഡ് പട്ടാജെയിൽ യുഡിഎഫ് സ്ഥാനാർഥി കെ. ശ്യാമപ്രസാദ് വിജയിച്ചു.

കുമ്പള പഞ്ചായത്ത് 14-ാം വാര്‍ഡ് പെര്‍വാഡിൽ  എൽഡിഎഫ് സ്ഥാനാർഥി എസ് അനിൽകുമാർ വിജയിച്ചു

No comments