Breaking News

ജില്ലയിലെ ആരോഗ്യ മേഖലയുടെ ദയനീയാവസ്ഥ ; കാസർകോടിന് വേണ്ടി പ്രശസ്ത സാമൂഹ്യപ്രവർത്തക ദയാബായി അനിശ്ചിതകാല സമരത്തിലേക്ക്


കാസറഗോഡ് ജില്ല നേരിടുന്ന ആരോഗ്യ മേഖലയുടെ ദയനീയാവസ്ഥയ്ക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് പ്രശസ്ത സാമൂഹ്യപ്രവര്‍ത്തക ദയാബായി ആഗസ്ത് 6 ഹിരോഷിമ ദിനത്തില്‍ സെക്രട്ടറിയേറ്റിനു മുമ്പില്‍ ആരംഭിക്കുന്ന അനിശ്ചിതകാല രാപ്പകല്‍ നിരാഹാര സമരം പ്രശസ്ത എഴുത്തുകാരി സാറാ ജോസഫ് ഉദ്ഘാടനം ചെയ്യും. കേരളം കേന്ദ്രത്തിനു നല്‍കിയ നാലു ജില്ലകളുടെ പ്രൊപ്പൊസലിന്റെ കൂടെ കാസറഗോഡ് ജില്ലയുടെ പേരും ഉള്‍പ്പെടുത്തുക, ഉക്കിനടുക്ക മെഡിക്കല്‍ കോളേജ്, ജില്ലാ ആശുപത്രി, ജനറല്‍ ഹൊസ്പിറ്റല്‍, അമ്മയും കുഞ്ഞും ആസ്പത്രി, ടാറ്റ ഹൊസ്പിറ്റല്‍ വിദഗ്ധ ചികിത്സാ സംവിധാനം ഒരുക്കുക, മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കും കിടപ്പിലായവര്‍ക്കും എല്ലാ നഗരസഭ ഗ്രാമ പഞ്ചായത്തുകളിലും പകല്‍ വീടുകള്‍ സ്ഥാപിക്കുക, എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ കണ്ടെത്തുന്നതിന് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുക -തുടങ്ങിയ ആവശ്യങ്ങള്‍ സര്‍ക്കാര്‍ നടപ്പാക്കണമെന്നാവശ്യപ്പെട്ടാണ് ദയാബായി പട്ടിണി സമരം ആരംഭിക്കുന്നത്.

No comments