ബളാൽ കല്ലഞ്ചിറ റോഡിൽ കുഴിങ്ങാട് റോഡിന് സമീപം നാഷണൽ പെർമിറ്റ് ലോറി നിയന്ത്രണം വിട്ടു ട്രാൻസ്ഫോമറിന് ഇടിക്കാതെ നിന്നതു കൊണ്ട് വൻ ദുരന്തം ഒഴിവായി
വെള്ളരിക്കുണ്ട്: ബളാൽ കല്ലഞ്ചിറ റോഡിൽ കുഴിങ്ങാട് റോഡ് ജംഗ്ഷന് സമീപം നാഷണൽ പെർമിറ്റ് ലോറി നിയന്ത്രണം വിട്ടു. സമീപത്തുള്ള വൈദ്യുത ട്രാൻസ്ഫോമറിൻ്റെ തൊട്ടടുത്ത് വന്നാണ് ലോറി നിന്നത്. ട്രാൻസ്ഫോമറിൽ ഇടിക്കാത്തതിനാൽ വൻ ദുരന്തം ഒഴിവായി. വാട്ടർ അതോരറ്റി വകുപ്പ് കുടിവെള്ള പൈപ്പ് സ്ഥാപിക്കാൻ റോഡരികിൽ കുഴി കുത്തിയിരുന്നു. കുഴി മൂടിയെങ്കിലും മഴക്കാലത്ത് ഇതിലെ മണ്ണ് ഒലിച്ച് പോയതിനാൽ ഇപ്പോൾ വലിയ ഗർത്തങ്ങൾ രൂപപ്പെട്ടിരിക്കുകയാണ്, കുഴിയിൽ ടയർ അകപ്പെട്ട് വാഹനങ്ങൾ അപകടത്തിൽ പെടുന്നത് പതിവാണ്. ബളാൽ ഭാഗത്തു നിന്നും കാലിത്തീറ്റ ഇറക്കി വരുന്ന ലോറിയാണ് അപകടത്തിൽ പെട്ടത്
No comments