ചാന്ദ്ര ദിനത്തോടനുബന്ധിച്ച് ബാനം ഗവ. ഹൈസ്കൂളിൽ വിവിധ സ്കൂൾ ക്ലബ്ബുകളുടെ ഉദ്ഘാടനം നടന്നു
ബാനം: ചാന്ദ്ര ദിനത്തോടനുബന്ധിച്ച് ബാനം ജിഎച്ച്എസിൽ വിവിധ സ്കൂൾ ക്ലബ്ബുകളുടെ ഉദ്ഘാടനവും ചാന്ദ്രദിനാചരണവും നടന്നു. എഴുത്തുകാരനും അധ്യാപകനുമായ വർഗ്ഗീസ് നർക്കിലക്കാട് ഉദ്ഘാടനം നിർവ്വഹിച്ചു. പിടിഎ പ്രസിഡന്റ് പി. രാജീവൻ അധ്യക്ഷത വഹിച്ചു. എസ് എം സി വൈസ് ചെയർമാൻ പാച്ചേനി കൃഷ്ണൻ, സീനിയർ അസിസ്റ്റന്റ് പി.കെ ബാലചന്ദ്രൻ, വിദ്യാരംഗം കോർഡിനേറ്റർ അനൂപ് പെരിയൽ, സയൻസ് ക്ലബ്ബ് കൺവീനർ പി.വി പ്രിയ, ടി വി പവിത്രൻ എന്നിവർ സംസാരിച്ചു. പ്രധാനധ്യാപിക കെ. എം രമാദേവി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എം.വി സഞ്ജയൻ നന്ദിയും പറഞ്ഞു. ചാന്ദ്രദിന ക്വിസ്, ചാന്ദ്രദിന പതിപ്പ് പ്രകാശനം, വീഡിയോ പ്രദർശനം, ബഷീർ കൂടാരം ഉദ്ഘാടനം എന്നീ പരിപാടികളും നടന്നു.
No comments