Breaking News

നിരോധിത പാൻ മസാല ഉൽപ്പന്നങ്ങൾ വിറ്റഴിക്കുകയായിരുന്ന ഉത്തരേന്ത്യൻ യുവാവിനെ വെള്ളരിക്കുണ്ട് പോലീസ് പിടികൂടി


വെള്ളരിക്കുണ്ട്: ട്യൂഷൻ സെന്ററും സ്കൂളും മറ്റും പ്രവർത്തിക്കുന്ന വെള്ളരിക്കുണ്ട് ടൗൺ പരിസരത്തു വെച്ച് നിരോധിത പാൻ മസാല പാക്കറ്റുകൾ വിൽപ്പന നടത്താൻ ശ്രമിക്കുന്ന നാരായൺ ചൗഹാൻ(34) എന്ന അന്യസംസ്ഥാന തൊഴിലാളിയെ വെള്ളരിക്കുണ്ട് സബ്ഇൻസ്പെക്ടർ വിജയകുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർ സത്യപ്രകാശ് എന്നിവർ ചേർന്ന് പിടികൂടി. 44 ഓളം വരുന്ന നിരോധിത പാൻ മസാല പാക്കറ്റുകൾ നാരായൺ ചൗഹാനിൽ നിന്നും കണ്ടെടുത്തു. യുവാവിനെതിരെ പോലീസ് നിയമനടപടികൾ സ്വീകരിച്ചു. സ്ക്കൂൾ കുട്ടികളെ കേന്ദ്രീകരിച്ച് രഹസ്യമായി ലഹരി ഉൽപ്പന്നങ്ങൾ വിതരണം ചെയ്യുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നായിരുന്നു പോലീസ് പരിശോധന.

No comments