Breaking News

ആരോഗ്യ മേഖലയിലെ മികച്ച പ്രവർത്തനത്തിനുള്ള ആർദ്രം പുരസ്ക്കാരം: കിനാനൂർ കരിന്തളം ഗ്രാമ പഞ്ചായത്തിന് ഒന്നാം സ്ഥാനം


കരിന്തളം: ആരോഗ്യ മേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച്ചവെച്ച തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള സര്‍ക്കാരിന്റെ സംസ്ഥാന ആര്‍ദ്രകേരളം പുരസ്‌കാരം 2020-21 തിരുവനന്തപുരം കേരള സർവ്വകലാശാലാ സെനറ്റ് ഹാളിൽ നടന്ന ചടങ്ങിൽ അദ്ദേശ സ്വയം ഭരണ - എക് സയിസ് വകുപ്പ് മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്ററിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങി. ആരോഗ്യ മന്ത്രി വീണാ ജോർജ് അധ്യക്ഷത വഹിച്ചു. ട്രാൻസ്പോർട്ട് മന്ത്രി ആന്റണി രാജു മുഖ്യാഥിതിയായിരുന്നു.

 നവകേരള കര്‍മ്മ പദ്ധതിയുടെ ഭാഗമായുള്ള ആര്‍ദ്രം മിഷന്റെ പ്രവര്‍ത്തനങ്ങളുടെ പശ്ചാത്തലത്തിലാണ് ആരോഗ്യ മേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച്ചവെക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അംഗീകാരമായി ആര്‍ദ്രകേരളം പുരസ്‌കാരം നല്‍കുന്നത്. 2020-21 വര്‍ഷം ആരോഗ്യ മേഖലയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നടപ്പിലാക്കിയ പദ്ധതി പ്രവര്‍ത്തനങ്ങള്‍ നടത്തിത് പരിഗണിച്ചാണ് പുരസ്കാരം.

 ഈ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനോടൊപ്പം ആരോഗ്യ വകുപ്പിന്റെ കീഴിലുള്ള അലോപ്പതി, ഹോമിയോ , ആയുർവേദം , ICDS ന്റെ കീഴിലുള്ള അംഗൺ വാടി പ്രവർത്തനം, ക്രിമിറ്റോറിയം തുടങ്ങിയ മറ്റ് അനുബന്ധ വകുപ്പുകളുടെയും ജനപ്രതിനിധികളുടെയും ആത്മാർത്ഥമായ കൂട്ടായ്മയോ െടയുള്ള പ്രവർത്തനമാണ് കിനാനൂർ കരിന്തളം പഞ്ചായത്ത് ഈ പുരസ്കാരത്തിന് അർഹമായത്.


ഇന്‍ഫര്‍മേഷന്‍ കേരള മിഷന്റെ സഹായത്തോട് കൂടിയാണ് പുരസ്‌കാരം നല്‍കുന്നതിനായി പരിഗണിക്കാവുന്ന തദ്ദേശ സ്ഥാപനങ്ങളുടെ മുന്‍ഗണനാ പട്ടിക തയ്യാറാക്കുന്നത്. തദ്ദേശ സ്ഥാപനങ്ങള്‍ ആരോഗ്യമേഖലയില്‍ ചെലവഴിച്ച തുക, സാന്ത്വന പരിചരണ പരിപാടികള്‍, കായകല്‍പ്പ, മറ്റ് ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങളും അവർഡ് നിർണയത്തിന് പരിഗണന വിഷമായിരുന്നു. 5  ലക്ഷം രുപയാണ് പുരസ്കാര തുക.


കിനാനൂർ - കരിന്തളം പഞ്ചായത്തിൽ ആരോഗ്യ മേഖലയിൽ ചിട്ടയായ പ്രവർത്തനമാണ് നടക്കുന്നത്.

കരിന്തളം കുടുംബാരോഗ്യ കേന്ദ്രം, കാട്ടിപ്പൊയിൽ, പരപ്പ എന്നിവിടങ്ങളിലെ ആയൂർവേദ ഡിസ്പെൻസറി കൾ , ചോയ്യങ്കോട്, തലയടുക്കം എന്നിവിടങ്ങളിലെ ഹോമിയോ ആശുപത്രികളും  ഹോമിയോ സെന്ററും, ICDS ന്റെ കീഴിലുള്ള 30 അംഗ വാടികൾ, പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള ചൂരിപ്പാറയിലെ ഗ്യാസ് ക്രിമിറ്റോറിയം, തലയടുക്കം, കയനി കൊണ്ടോ ടി എന്നിവിടങ്ങളിലെ ശ്മശാനങ്ങൾ, 34 അംഗ ഹരിത കർമ്മസേനയുടെ മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ എന്നിവയും പുരസ്കാരത്തിന്റെ പരിഗണനാ വിഷയമായി.

മെഡിക്കൽ ഓഫിസർ

ഡോ. ജിഷമുങ്ങത്തിന്റെ നേതൃത്വത്തിലാണ് കുടുംബാരോഗ്യ കേന്ദ്രം പ്രവർത്തിയുന്നത്. ഡോ. പത്മേ ക്ഷണൻ, ഡോ. ദിവ്യപ്രഭ എന്നിവരുടെ നേതൃത്വത്തിൽ ആയൂർവേദ മേഖലയും , ഡോ. രാജേഷ് കരിപ്പത്ത് , ഡോ. സ്മിത ഷിംജി എന്നിവരുടെ കീഴിൽ ഹോമിയോ മേഖലയും പ്രവർത്തിക്കുന്നു. ജില്ലയിൽ മെച്ചപ്പെട്ട നിലയിൽ പ്രവർത്തിക്കുന്ന പാലിയേറ്റ് രംഗവും ഇവിടെയുണ്ട്. ആശുപത്രിവികസന സമിതികൾ കൃത്യമായി യോഗം ചേർന്ന് ഈ മേഖലകളുടെ പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകരുന്നു.

പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.രവിയുടെ നേതൃത്തിലുള്ള ഭരണ സമിതി വലിയ പിന്തുണ നൽന്നു.

No comments