Breaking News

മോശം ഭക്ഷണം വിളമ്പിയത് ചോദ്യംചെയ്തതിന് മർദിച്ച സംഭവം, അഞ്ച് പേർക്കെതിരെ കേസെടുത്തു


ഉദുമ : പഴകിയ ഭക്ഷണം വിളമ്പിയത് ചോദ്യംചെയ്ത യുവാവിനെ ഹോട്ടൽ ജീവനക്കാരടക്കമുള്ളവർ ചേർന്ന് മർദിച്ചതായി പരാതി. കരുവാക്കോട് നിർമൽ ഭവനിലെ ജിഷ്ണു(21)വിന്‍റെ പരാതിയിൽ പാലക്കുന്ന് ക്വാളിറ്റി ഹോട്ടലിലെ ജീവനക്കാർ ഉൾപ്പടെ അഞ്ച് പേർക്കെതിരേ ബേക്കൽ പോലീസ് കേസെടുത്തു. കണ്ടാലറിയുന്ന റാഷിദ്, സെയ്ദ്, അഹദ്, മുസ്തഫ, ഹോട്ടൽ ജീവനക്കാരൻ എന്നിവർക്കെതിരേയാണ് കേസ്.


വ്യാഴാഴ്ച രാത്രി 10 മണിക്ക് ജിഷ്ണുവിനും സുഹൃത്തുക്കൾക്കും നൽകിയ ഭക്ഷണത്തെ ചൊല്ലിയുണ്ടായ തർക്കമാണ് അടിപിടിയിൽ കലാശിച്ചത്. ജിഷ്ണു ജില്ലാ ആസ്പത്രിയിൽ ചികിത്സതേടി.


സംഭവത്തെ തുടർന്ന് വെള്ളിയാഴ്ച ഉദുമ പഞ്ചായത്തിലെ ആരോഗ്യ വകുപ്പ് ജീവനക്കാർ ഹോട്ടലിൽ പരിശോധന നടത്തി. യുവാവിനെ മർദിച്ച സംഭവത്തിൽ കർശന നടപടി സ്വീകരിക്കണമെന്ന് ഡി.വൈ.എഫ്.ഐ. ഉദുമ ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു.

No comments