Breaking News

'തൊഴിലുറപ്പ് കൂലി 600 രൂപയാക്കണം' എൻ.ആർ.ഇ.ജി വർക്കേർസ് യൂണിയൻ കിനാനൂർ കരിന്തളം പഞ്ചായത്ത് ഒമ്പതാം വാർഡ്‌ കൺവെൻഷൻ പന്നിത്തടത്ത് നടന്നു


പരപ്പ: തൊഴിലുറപ്പ് കൂലി - 600  രൂപയായി ഉയർത്തണമെന്ന് എൻ.ആർ. ഇ.ജി. വർക്കേർസ് യ്യ ണിയൻ കിനാനൂർ - കരിന്തളം പഞ്ചായത്ത് ഒമ്പതാം വാർഡ് കൺവെൻഷൻ ആവശ്യപ്പെട്ടു. പന്നിത്തടത്ത് നടന്ന കൺവെൻഷൻ യൂണിയൻ ഏരിയാ സെക്രട്ടറി പാറക്കോൽ രാജൻ ഉൽഘാടനം ചെയ്തു. മഞ്ജുഷ കാരാട്ട് അധ്യക്ഷയായി. ഏ. ആർ.രാജു . വിനോദ് പന്നിത്തടം. എം.ബി.രാഘവൻ. രമണി ഭാസ്ക്കർ എന്നിവർ പ്രസംഗിച്ചു. തങ്കമണി രാമകൃഷ്ണൻ സ്വാഗതം പറഞ്ഞു. ഭാരവാഹികൾ: മഞ്ജുഷ (പ്രസിഡണ്ട്) തങ്കമണി രാമകൃഷ്ണൻ (സെക്രടറി)

No comments