Breaking News

ഏണിപ്പടിയിൽ നിന്ന് വീണ് പത്ത് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം


കണ്ണൂര്‍: മാട്ടൂലില്‍ ഏണിപ്പടിയില്‍ നിന്ന് വീണ് പത്ത് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. യു ഷാജഹാന്‍ - മുഹൈറ ദമ്ബതികളുടെ മകള്‍ ബിന്‍ത്ത് ഷാജഹാന്‍ ആണ് മരിച്ചത്.

ഞായറാഴ്ച രാത്രിയാണ് സംഭവം. വീട്ടിനകത്ത് കളിച്ചു കൊണ്ടിരിക്കെയായിരുന്ന് കുട്ടി അപകടത്തില്‍പ്പെട്ടത്. വീട്ടിലെ മറ്റ് കുട്ടികള്‍ക്കൊപ്പം കളിക്കുന്നതിനിടെ ഏണിപ്പടിയിലേക്ക് കുഞ്ഞ് കയറുകയായിരുന്നു.

മാതാപിതാക്കള്‍ ശ്രദ്ധിക്കുന്നതിന് മുന്‍പ് താഴേക്ക് വീഴുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും തിങ്കളാഴ്ച രാവിലെയോടെ മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി.

No comments