Breaking News

പിലിക്കോട് കാർഷിക ഗവേഷണ കേന്ദ്രത്തിലെനിന്നും തേക്കുമരം മുറിച്ചു കടത്തിയ സംഭവത്തിൽ വനം വകുപ്പ് അന്വേഷണം തുടങ്ങി


പിലിക്കോട് : കാർഷിക ഗവേഷണ കേന്ദ്രത്തിലെനിന്നും ലക്ഷങ്ങൾ വില വരുന്ന തേക്കുമരം മുറിച്ചു കടത്തിയ സംഭവത്തിൽ   വനം വകുപ്പ് അന്വേഷണം തുടങ്ങി. നടപടിക്രമം പാലിക്കാതെയും  വനം വകുപ്പിൽനിന്നും മുൻകൂട്ടി അനുമതി വാങ്ങാതെയുമാണ്  കോളേജ് വളപ്പിൽനിന്ന് മരങ്ങൾ മില്ലിലെത്തിച്ചതെന്ന് കണ്ടെത്തി. കാസർകോട് ഡിഎഫ്ഒ പി ബിജുവിന്റെ നിർദ്ദേശ പ്രകാരം കാഞ്ഞങ്ങാട് ഫോറസ്റ്റ് റേഞ്ച് ഓഫീസർ  കെ അഷറഫിന്റെ നേതൃത്വത്തിലുള്ള വനം വകുപ്പ് സംഘം  സ്ഥലത്തെത്തി നടത്തിയ അന്വേഷണത്തിലാണ്  ഇത് തെളിഞ്ഞത്. തിരുമുമ്പ് ഭവനത്തിലേക്ക്  ഫർണിച്ചറുകൾ ഉണ്ടാക്കുന്നതിനാണ് മരങ്ങൾ പിലിക്കോട് മട്ടലായിയിലുള്ള മഹേശ്വരി മില്ലിലെത്തിച്ചതെന്ന് കാർഷിക കോളേജ് അധികൃതർ  വിശദീകരിച്ചു.

No comments