Breaking News

'ചോയ്യങ്കോട് നടക്കുന്ന ജനജാഗരൺ മാർച്ച് വിജയിപ്പിക്കും': കർഷക തൊഴിലാളി-സി.ഐ.ടി.യു സംയുക്തയോഗം കൊല്ലമ്പാറയിൽ നടന്നു

കരിന്തളം: ആഗസ്ത് 8 ന് ചോയ്യങ്കോട് നടക്കുന്ന ജന ജാഗരൺ മാർച്ച് വിജയിപ്പിക്കാൻ കിനാനൂർ - കരിന്തളം പഞ്ചായത്ത് തലത്തിൽ കൊല്ലമ്പാറയിൽ ചേർന്ന കർഷക തൊഴിലാളി -സി.ഐ.ടി.യു സംയുക്തയോഗം തീരുമാനിച്ചു. ആഗസ്ത് 8 ന് വൈകിട്ട് -3 മണിക്ക് കരിന്തളത്തു നിന്നും ചോയ്യങ്കോടെക്ക് ജന ജാഗരണ മാർച്ച് നടക്കും. 5 മണിക്ക് ചോയ്യം കോട്ട് പൊതുയോഗം നടക്കും. കെ.ലക്ഷ്മണൻ ലീഡറും കെ.സതീശൻ മാനേജരുമായുള്ളതാണ് ജാഥ. യോഗത്തിൽ കയനി മോഹനൻ അധ്യക്ഷനായി. മടത്തിനാട്ട് രാജൻ. പാറക്കോൽ രാജൻ. വി.സുധാകരൻ, ഏ.ആർ.രാജു, കെ.രാജൻ, കെ.സുകുമാരൻ എന്നിവർ സംസാരിച്ചു. കെ.ലക്ഷ്മണൻ സ്വാഗതം പറഞ്ഞു ഭാരവാഹികൾ. കെ.ലക്ഷ്മണൻ (ചെയർ ) കെ.രാജൻ ക്രൺവീനർ) 

No comments