Breaking News

സ്‌കൂട്ടർ യാത്രക്കാരിയെ ഇടിച്ചിട്ടിട്ടും നിർത്താതെ പോയ കെ.എസ്.ആർ.ടി.സി ഡ്രൈവർക്കെതിരേ അമ്പലത്തറ പോലീസ് കേസെടുത്തു


അമ്പലത്തറ : പാറപ്പള്ളിയിൽ സ്‌കൂട്ടർ യാത്രക്കാരിയെ ഇടിച്ചിട്ടിട്ടും നിർത്താതെ പോയ കെ.എസ്.ആർ.ടി.സി. ബസ് ഡ്രൈവർക്കെതിരേ അമ്പലത്തറ പോലീസ് കേസെടുത്തു. അപകടത്തിൽ പരിക്കേറ്റ അമ്പലത്തറ മീങ്ങോത്തെ എ. ഗോപാലൻ നായരുടെ ഭാര്യ എ.വത്സലയുടെ (42) പരാതിയിലാണ് കേസ്. കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരം 6.30-ഓടെ പാറപ്പള്ളി പോലീസ് ക്വാർട്ടേഴ്‌സിന് സമീപമായിരുന്നു അപകടം.

ഇരിയയിലെ ഇൻവർട്ടർ കടയടച്ച് അമ്പലത്തറ മീങ്ങോത്തെ വീട്ടിലേക്ക് പോവുകയായിരുന്നു വത്സല. ഇതിനിടെ പാണത്തൂരിൽനിന്ന്‌ കോട്ടയത്തേക്ക് പോവുകയായിരുന്ന ബസ് മറികടന്ന് പോകുന്നതിനിടെ സ്‌കൂട്ടറിൽ തട്ടുകയും വത്സല തെറിച്ചുവീഴുകയുമായിരുന്നു.


അപകടമുണ്ടായിട്ടും ബസ് നിർത്താതെ പോവുകയും ചെയ്തു. ഇത് കണ്ട് ഓടിയെത്തിയ നാട്ടുകാരാണ് ഇരുകൈകൾക്കും പരിക്കേറ്റ വത്സലയെ കാഞ്ഞങ്ങാട്ടെ ജില്ലാ ആസ്പത്രിയിൽ എത്തിച്ചത്. അപകടത്തിന്റെ ദൃശ്യം സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.


No comments