Breaking News

കുടിവെള്ള പൈപ്പിടാൻ റോഡ് വെട്ടിക്കീറിയത് അപകടക്കെണിയാകുന്നു.. ഇത് മയ്യങ്ങാനം- കാലിച്ചാനടുക്കം റോഡിന്റെ ദുരവസ്ഥ


കാലിച്ചാനടുക്കം: മയ്യങ്ങാനം- കാലിച്ചാനടുക്കം റോഡിന്റെ ശോചനീയവസ്ഥ പരിഹരിച്ച് ഗതാഗതം സുഗമമാക്കണമെന്ന് മയ്യങ്ങാനം ജ്വാല സ്വയം സഹായ സംഘം അധികൃതരോട് ആവിശ്യപ്പെട്ടു. കുടിവെള്ള പദ്ധതിയുടെ ഭാഗമായി റോഡിലൂടെ പൈപ്പിടുന്നതിനായി വെട്ടിയ കുഴികൾ വലിയ അപകടം വരുത്തി വെക്കുന്നു. കൂടാതെ ക്രഷറിലേക്ക്  അമിത ഭാരം കയറ്റി വരുന്ന വലിയ ടിപ്പർ വാഹനം കാൽ നടയാത്രക്കാർക്കും മറ്റ് വാഹനങ്ങൾക്കുമുള്ള യാത്ര ഭീഷിണിയാണ്. ഇത്തരം ടിപ്പർ ലോറികളുടെ ട്രിപ്പ് നിയന്ത്രിക്കണമെന്ന്  ഇത്തരത്തിലുള്ള വാഹനങ്ങളുടെ അമിതമായ സഞ്ചാരം കാരണം റോഡ് തകർന്നു കൊണ്ടിരിക്കുകയാണ്. അടിയന്തിരമായി ഇത്തരം കാര്യങ്ങൾക്ക് പരിഹാരം കാണമെന്ന് അധികൃതരോട് മയ്യങ്ങാനം ജ്വാല സ്വയം സഹായ സംഘം വാർഷിക സമ്മേളനത്തിൽ ആവശ്യപ്പെട്ടു.

എം.ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. എം.സി സജീഷ് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. റെനീഷ് സ്വാഗതം പറഞ്ഞു. പുതിയ ഭാരവാഹികളായി എം.സി. ശരത് സെക്രട്ടറി

എം.മനോജ് . ജോയിന്റ് സെക്രട്ടറി, കെ.വിനോദ് കുമാർ പ്രസിഡണ്ട് , എം.ചന്ദ്രൻ വൈസ് പ്രസിഡണ്ട് , കെ.വി മധുസൂദനൻ ട്രഷറർ  എന്നിവരെ തെരഞ്ഞടുത്തു

No comments