Breaking News

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള ഉപ തെരഞ്ഞെടുപ്പ്; ജില്ലയിൽ കനത്ത പോളിങ് രേഖപ്പെടുത്തി കള്ളാറിൽ 79.71 ശതമാനം പോളിങ്


കാസർകോട്: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള ഉപ തെരഞ്ഞെടുപ്പ് പോളിങ് അവസാനിച്ചപ്പോള്‍ ജില്ലയില്‍ കനത്ത പോളിങ് രേഖപ്പെടുത്തി. കാഞ്ഞങ്ങാട് നഗരഭയിലെ (വാര്‍ഡ് നമ്പര്‍ 11)തോയമ്മല്‍ വാര്‍ഡിലേക്ക് ജി.എച്ച് എസ്. എസ്. ബല്ലാ ഈസ്റ്റ് തെക്കേ കെട്ടിടത്തില്‍ നടന്ന വോട്ടെടുപ്പില്‍ 84.3 ശതമാനം പോളിങ് രേഖപ്പെടുത്തി. കുമ്പള പഞ്ചായത്ത് 14-ാം വാര്‍ഡ് പെര്‍വാഡിലേക്ക് ഐ.എച്ച്.ആര്‍.ഡി കുമ്പള കോളേജില്‍ നടന്ന വോട്ടെടുപ്പില്‍ 75.24 ശതമാനം പോളിങ് രേഖപ്പെടുത്തി. പള്ളിക്കര പഞ്ചായത്ത് 19-ാം വാര്‍ഡ് പള്ളിപ്പുഴയിലേക്ക് ജി.ഡബ്ല്യു.എല്‍.പി.എസ് പള്ളിപ്പുഴയില്‍ നടന്ന വോട്ടെടുപ്പില്‍ 57. 14 ശതമാനം പോളിങ് രേഖപ്പെടുത്തി. കള്ളാര്‍ പഞ്ചായത്ത് 2-ാം വാര്‍ഡ് ആടകത്തിലേക്ക് എ.എല്‍.പി സ്‌കൂള്‍ കള്ളാറില്‍ നടത്തിയ വോട്ടെടുപ്പില്‍ 79.71 ശതമാനം പോളിങ് രേഖപ്പെടുത്തി.  

ബദിയടുക്ക പഞ്ചായത്ത് 14-ാം വാര്‍ഡ് പട്ടാജെയിലേക്ക് എന്‍.എച്ച്.എസ് പെര്‍ഡാല, പട്ടാജെ അംഗന്‍വാടിയില്‍ നടന്ന വോട്ടെടുപ്പില്‍ 79.607 ശതമാനം പോളിങ് രേഖപ്പെടുത്തി

No comments