Breaking News

കോളംകുളം റെഡ്സ്റ്റാർ ക്ലബ്ബ് നേതൃത്വത്തിൽ ഉന്നത വിജയികളെ അനുമോദിച്ചു


ബിരിക്കുളം: എസ്.എസ് എൽ സി പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ  കോളംകുളം റെഡ് സ്റ്റാർ ക്ലബ്ബിന്റെ പരിധിയിൽ ഉള്ള മുഴുവൻ വിദ്യാർത്ഥികളെയും ക്ലബ്ബിൽ  വച്ചു അനുമോദിചു. ഉന്നത വിജയം നേടിയവരെയും  പല മേഖലയിക്കും കഴിവ് തെളിച്ചവരെയും ക്ലബ്‌ വര്ഷങ്ങളായി അനുമോദിക്കാറുണ്ട് പ്രസ്തുത പരുപാടിയിൽ നുറോളം ആൾകാർ പങ്കെടുത്തു, 2020ഇൽ കേരള സർക്കാർ അനുവദിച്ച ഫയർ ഫോഴ്‌സ് സ്റ്റേഷൻ  എത്രയും പെട്ടന്ന് പ്രവർത്തന ക്ഷമം ആക്കണമെന്ന് ക്ലബ്‌ പ്രമേയത്തിലൂടെ ആവിശ്യംപെട്ട്. ഇ യോഗത്തിൽ താലൂക് ലൈബ്രറി കൗൺസിലിൽ സെക്രട്ടറി എ ആർ സോമൻമാസ്റ്റർ സന്നിഹിതനായിരുന്നു

No comments