ജി.എസ്.ടി വർദ്ധനവിൽ പ്രതിഷേധം: കെ.എസ്.കെ.ടി.യു പരപ്പ വില്ലേജ് കമ്മറ്റി പന്നിത്തടത്ത് പന്തം കൊളുത്തി പ്രകടനം നടത്തി
വെള്ളരിക്കുണ്ട്: ജി എസ് ടി 5 ശതമാനം വർദ്ധിപ്പിച്ച് നിത്യോപയോഗ സാധനങ്ങളുടെ വില വർദ്ധിപ്പിക്കുന്ന കേന്ദ്ര സർക്കാർ നടപടിക്കെതിരെ കേരള കർഷക തൊഴിലാളി യൂണിയൻ പരപ്പ വില്ലേജ് കമ്മിറ്റിയുടെ നേത്വത്തിൽ പന്നിത്തടത്ത് പന്തം കൊളുത്തി പ്രകടനവും പൊതുയോഗവും നടത്തി പൊതുയോഗം കർഷക തൊഴിലാളി യൂണിയൻ നിലേശ്വരം ഏരിയ കമ്മിറ്റി അംഗം ഏ ആർ രാജു ഉദ്ഘാടനം ചെയ്തു. എം.ബി രാഘവൻ അദ്ധ്യക്ഷത വഹിച്ചു. ഗിരീഷ് കാരാട്ട് സംസാരിച്ചു വിനോദ് പന്നിത്തടം സ്വാഗതം പറഞ്ഞു. പ്രകടനത്തിന് ഭാർഗ്ഗവി തമ്പാൻ, സരോജിനി. എം. കുഞ്ഞിക്കണ്ണൻ പി. എന്നിവർ നേതൃത്വം നൽകി
No comments