വെള്ളരിക്കുണ്ട്: സേവാഭാരതി വെസ്റ്റ് എളേരി പഞ്ചായത്ത് യൂണിറ്റിന്റെ വാർഷിക പൊതുയോഗം പുങ്ങംചാൽ വിവേകാനന്ദ വിദ്യാമന്ദിരത്തിൽ വച്ച് നടന്നു. യോഗത്തിൽ സേവാഭാരതി കാസറഗോഡ് ജില്ലാ സംഘടനാ സെക്രട്ടറി കെ വി ഉണ്ണികൃഷ്ണൻ നീലേശ്വരം മുഖ്യാതിഥിയായി. കഴിഞ്ഞ സാമ്പത്തിക വർഷത്തെ പ്രവർത്തന റിപ്പോർട്ട് ജനറൽ സെക്രട്ടറി ഗിരീഷ് കൃഷ്ണനും വരവ് - ചിലവ് കണക്ക് ട്രഷറർ പിടി സുനിൽ കുമാറും പൊതുയോഗത്തിൽ അവതരിപ്പിച്ചു. തുടർന്ന് 13 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെ ജനറൽ ബോഡി യോഗം തിരഞ്ഞെടുത്തു. പ്രസിഡന്റ് ചന്ദ്രശേഖരൻ വി വി, ജനറൽ സെക്രട്ടറി ഗിരീഷ് കൃഷ്ണൻ കെ.കെ ട്രഷറർ പിടി സുനിൽ കുമാർ എന്നിവരാണ് പുതിയ ഭാരവാഹികൾ. രാഷ്ട്രീയ സ്വയംസേവക സംഘം നീലേശ്വരം ഖണ്ഡ് സേവാപ്രമുഖ് പി.വി വിനോദ്, സദാനന്ദം സ്നേഹവീട് നിർമ്മാണ കമ്മിറ്റി ചെയർമാൻ കെ.സുജിത്ത്, രാജേശ്വരി മോഹൻ, ധന്യ എം , ചന്ദ്രബാബു കെ.സി, അനിൽ വി.കെ, റജി പി.പി, ശ്രീജിത്ത് ബി, ചിത്രാംഗൻ ഇ.കെ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
No comments