Breaking News

ബളാൽ പഞ്ചായത്തിന്റെ കർഷകദിനാഘോഷം രാജ്മോഹൻ ഉണ്ണിത്താൻ എം.പി ഉത്ഘാടനം ചെയ്തു


വെള്ളരിക്കുണ്ട് :ബളാൽ ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ചിങ്ങം ഒന്ന് കർഷകദിനം ആഘോഷിച്ചു.

ബളാൽ വില്ലേജ് ഓഫീസ് മുറ്റത്ത്‌ പച്ചക്കറി തൈകൾ നട്ടു കൊണ്ട് കർഷകരും ജനപ്രധിനിധികളും ഘോഷയാത്രആയാണ് എത്തിയത്.പഞ്ചായത്ത്‌ ഓഫീസിന് മുന്നിൽ നടത്തിയ കർഷകദിനാഘോഷം രാജ് മോഹൻ ഉണ്ണി ത്താൻ എം. പി. ഉത്ഘാടനം ചെയ്തു.

പഞ്ചായത്ത്‌ പ്രസിഡന്റ് രാജു കട്ടക്കയം അധ്യക്ഷതവഹിച്ചു.വൈസ് പ്രസിഡന്റ് എം. രാധാമണി. ജില്ലാപഞ്ചായത്ത്‌ അംഗം ജോമോൻ ജോസ്. പഞ്ചായത്ത്‌ സ്ഥിരം സമിതി അംഗങ്ങളായ ടി.അബ്ദുൾ കാദർ. പി. പത്മാവധി.ബാങ്ക് പ്രസിഡന്റ് ജോർജ് ജോസഫ് ആഴാത്ത്‌. എം. പി. ജോസഫ്, ദിനേശൻ നാട്ടക്കൽ, എ. സി. എ. ലത്തീഫ്. പി. കുഞ്ഞമ്പു നായർ മേരി ബാബു എന്നിവർ പ്രസംഗിച്ചു..

കൃഷി ഓഫീസർ കെസി ചെറിയാൻ സ്വാഗതവും അസി. കൃഷിഓഫീസർ എസ്. രമേഷ് കുമാർ നന്ദിയും പറഞ്ഞു.

ജൈവ കർഷക കൻ വള്ളി ക്കടവ് സ്വദേശി വി. വി. രാഘവൻ. വനിതാ കർഷക കുഴിങ്ങാട് സ്വദേശി കെ. എ. റോസകുട്ടി, വിദ്യാർത്ഥി കർഷകൻ പൂവ്വത്തും മൊട്ടയിലെ ജിനു നാരായണൻ. മുതിർന്ന കർഷകൻ ഔവാടുക്കൻ കുഞ്ഞിക്കണ്ണൻ നായർ. എസ്. ടി. കർഷകൻ രാമൻ ഇടമല എന്നിവരെ കർഷകദിനാഘോഷത്തിന്റെ ഭാഗമയി രാജ് മോഹൻ ഉണ്ണിത്താൻ എം. പി. പൊന്നാട അണിയിച്ചു ആദരിച്ചു..

പഞ്ചായത്തിന്റെ മോമോന്റോയും ക്യാഷ് അവാർഡും അവാർഡ് ജേതാക്കൾക്ക് നൽകി.

No comments